June 3, 2026

സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

കൽപ്പറ്റ: കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മക്കിയാട് വാര്‍ഡ് 11 ല്‍ ജൂണ്‍ 28 നു നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത നാല് വ്യക്തികള്‍ പോസിറ്റീവാണ്. മുള്ളന്‍കൊല്ലിയില്‍
കബനിഗിരി ജല അതോറിറ്റി ഓഫീസില്‍ ജൂണ്‍ 28 വരെ ജോലി ചെയ്ത വ്യക്തി, മീനങ്ങാടി പാണ്ട ഫുഡ് കമ്പനിയില്‍ ജൂണ്‍ 27 വരെ ജോലി ചെയ്ത വ്യക്തി, പൊഴുതന ആറാം വാര്‍ഡില്‍ ജൂണ്‍ 26 വരെ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ട വ്യക്തി എന്നിവര്‍ പോസിറ്റീവാണ്. വെള്ളമുണ്ട പി.കെ.കെ കമ്പനിയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
നരോക്കടവ് പൂളച്ചല്‍ കോളനി, പള്ളിക്കുന്ന് പേരട്ടക്കുന്നു കോളനി, കാപ്പംകൊല്ലി ലക്ഷംവീട് കോളനി, ചുണ്ടലി എസ്റ്റേറ്റ് കോളനി, കിടങ്ങില്‍ കോളനി, മുള്ളന്‍കൊല്ലി ആലത്തൂര്‍ പണിയ കോളനി,മാടമ്പള്ളി കുന്നു കോളനി, അമ്പലവയല്‍ താണിവയല്‍ കോളനി കോളനി, മുട്ടില്‍ അനോത് മേലെ കോളനി, കാട്ടിക്കുളം ആലത്തൂര്‍ കോളനി എന്നിവിടങ്ങളിലും കേസുകള്‍ വരുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news