ഓണ്‍ലൈന്‍ ക്വിസ്മത്സരം: മുഹമ്മദ് സവാദ് ഒന്നാമന്‍; മത്സരത്തില്‍ പങ്കെടുത്തത് 444 പേര്‍


Ad
ഓണ്‍ലൈന്‍ ക്വിസ്മത്സരം: മുഹമ്മദ് സവാദ് ഒന്നാമന്‍;

മത്സരത്തില്‍ പങ്കെടുത്തത് 444 പേര്‍
കൽപ്പറ്റ: വയനാ പക്ഷാചരണത്തോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരം മത്സരാര്‍ഥികളുടെ വന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരള ചരിത്രവും മലയാള സാഹിത്യവും എന്ന വിഷയത്തില്‍ ഗൂഗിള്‍ഫോം പ്ലാറ്റ്‌ഫോമില്‍ നടത്തിയ മത്സരത്തില്‍ ജില്ലയില്‍ നിന്ന് 444 പേരാണ് പങ്കെടുത്തത്. ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു പങ്കെടുക്കാന്‍ അവസരം. നിര്‍ദ്ദിഷ്ട സമയത്തിനകം സബ്മിറ്റ് ചെയ്ത 282 പേരുടെ എന്‍ട്രികളാണ് മൂല്യനിര്‍ണയത്തിനു പരിഗണിച്ചത്.
സുല്‍ത്താന്‍ ബത്തേരി ഡബ്ലിയു.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം 10-ാം ക്ലാസ് പരീക്ഷയെഴുതിയ മുഹമ്മദ് സവാദിനാണ് ഒന്നാം സ്ഥാനം. ഒന്നാംഘട്ടത്തിലും അവസാന റൗണ്ടിലും സവാദിന് മുഴുവന്‍ പോയിന്റുകളും ലഭിച്ചു. തൊണ്ടര്‍നാട് എം.ടി.ഡി.എം. എച്ച്.എസ്.എസിലെ ഒന്‍പതാം തരം വിദ്യാര്‍ഥിനി ചന്ദന എസ്. രണ്ടാം സ്ഥാനവും അരപ്പറ്റ സി.എം.എസ്. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി അമല്‍ മാര്‍ട്ടിന്‍ മൂന്നാം സ്ഥാനവും നേടി. പേരിയ ജി.എച്ച്.എസ്.എസിലെ റോസ്‌ന ജോസ്, കാക്കവയല്‍ ജി.എച്ച്.എസ്.എസിലെ ആദില കെ. എന്നിവര്‍ എ-ഗ്രേഡ് നേടി. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *