കാണാന്‍ കൊതിയായി; ആറ് വയസുകാരി ബൈക്ക് റൈഡറെ തേടി മഞ്ജുവിന്റെ വീഡിയോ കോൾ


Ad
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ആറ് വയസുകാരിയാണ് ഫാത്തിമ നെഷ്വ. പ്രായം ആറേ ആയിട്ടുള്ളുവെങ്കിലും റേസിംഗ് ട്രാക്കില്‍ ഫാത്തിമ പറക്കുന്നത് കണ്ടാല്‍ ആരും അമ്പരക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ താരമാണ് ഫാത്തിമ. ബൈക്ക് സ്റ്റണ്ടിംഗില്‍ ഒരു അത്ഭുതമായി മാറുകയാണ് ഫാത്തിമ. ആലുവ സ്വദേശിയായ ഫാത്തിമയുടെ വീഡിയോകള്‍ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ ഫാത്തിമയുടെ ഒരു ആഗ്രഹം സാധ്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫാത്തിമ തന്റെ വലിയൊരു ആഗ്രഹം പങ്കുവച്ചിരുന്നു. താന്‍ മമ്മൂട്ടിയുടേയും മഞ്ജു വാര്യരുടേയും ആരാധികയാണെന്നും മഞ്ജുവിനെ കാണണമെന്നുമായിരുന്നു ഫാത്തിമ പറഞ്ഞിരുന്നത്. ആ ആഗ്രഹമിതാ സാധ്യമായിരിക്കുകയാണ്. വാര്‍ത്ത കണ്ട് മഞ്ജു തന്നെ ഫാത്തിമയെ വിളിച്ചിരിക്കുകയാണ്.രണ്ടാം ക്ലാസില്‍ പഠിക്കുന്നയാളാണോ ഈ ബൈക്ക് ഒക്കെ ഓടിച്ച് നടക്കുന്നതെന്നായിരുന്നു മഞ്ജു ചോദിച്ചത്. ഫാത്തിമയെ കാണണമെന്ന് തനിക്കും തോന്നിയെന്നും അതുകൊണ്ടാണ് വിളിച്ചതെന്നും മഞ്ജു പറഞ്ഞു. മഞ്ജു ചേച്ചി ഭയങ്കര സുന്ദരിയാണെന്നും ഫോട്ടോ ഞാനും കണ്ടിരുന്നുവെന്നും ചെറിയ കുട്ടികളെ പോലെയുണ്ടെന്നും ഫാത്തിമ താരത്തോട് പറഞ്ഞു. നേരില്‍ കാണാമെന്ന് പറഞ്ഞാണ് മഞ്ജു പോയത്.മഞ്ജു തന്നെ വിളിച്ചുവെന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ഫാത്തിമ പറഞ്ഞത്. പിതാവ് അബ്ദുള്‍ കലാം ആസാദ് തന്നെയാണ് ഫാത്തിമയുടെ പരിശീലകന്‍. ഡല്‍ഹിയില്‍ നിന്നുമാണ് ഫാത്തിമയുടെ ബൈക്ക് വരുത്തിച്ചത്. വീടിന് അടുത്തുള്ള പുരയിടത്തിലാണ് പരിശീലനം. ഫാത്തിമയുടെ സ്റ്റണ്ടിംഗ് വീഡിയോകള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇങ്ങനെയാണ് താരമായി മാറുന്നത്. കൊയമ്പത്തൂരില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുകയാണ് ലക്ഷ്യം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *