പടിഞ്ഞാറത്തറയേയും സമ്പൂർണ വാക്സിനേഷന് ഉൾപ്പെടുത്തണം: വ്യാപാരി വ്യവസായി ഏകോപന സമിതി
പടിഞ്ഞാറത്തറയേയും സമ്പൂർണ വാക്സിനേഷന് ഉൾപ്പെടുത്തണം: വ്യാപാരി വ്യവസായി ഏകോപന സമിതി
പടിഞ്ഞാറത്തറ: ദിവസേന ആയിരക്കണക്കിന് ആളുകൾ സന്ദർശനം നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ബാണസുര സാഗർ ഡാം ഉൾപ്പെടുന്ന പടിഞ്ഞാറത്തറ പഞ്ചായത്തിനേയും സമ്പൂർണ വാക്സിനേഷനിൽ ഉൾപ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പടിഞ്ഞാറത്തറ പഞ്ചായത്തിലെ ബാണാസുര സാഗർ ഡാം. യൂണിറ്റ് കമ്മിറ്റി യോഗത്തിൽ പി.കെ ദേവസ്യ, കെ.പി നൂറുദ്ദീൻ, പി.കെ അബ്ദുറഹിമാൻ, കോമ്പി ഹാരിസ്, വിന്നർ അബു നാസർ ടി തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply