April 23, 2024

ഇന്ധന വിലവർദ്ധന ; പ്രതിഷേധ സംഗമം നടത്തി കോൺഗ്രസ്‌

0
Img 20210702 Wa0004.jpg
ഇന്ധന വിലവർദ്ധന ; പ്രതിഷേധ സംഗമം നടത്തി കോൺഗ്രസ്‌ 
മാനന്തവാടി: പെട്രോൾ, ഡീസൽ, ഗ്യാസ് വർദ്ധനവിൽ പ്രതിഷേധിച്ച് മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോവിഡ് കാലത്ത് പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്നത്  അവസാനിപ്പിക്കാൻ തയ്യാറാകണം. 50 രൂപക്ക് പെട്രോൾ വില ഏകീകരിക്കുമെന്ന് പറഞ്ഞ് നടന്ന ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻ്റിന് എന്തെങ്കിലും ധാർമ്മികത അവശേഷിക്കുന്നുണ്ടെങ്കിൽ  തൽസ്ഥാനം രാജിവെച്ച് പ്രതിപക്ഷത്തോടൊപ്പം സമരത്തിനിറങ്ങണം. ഇന്ന് ഒറ്റ ദിവസം കൊണ്ട് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കുക്കിംങ്ങ് ഗ്യാസിന് ഇരുത്തിയഞ്ച് രൂപ അൻപത് പൈസയാണ് വർദ്ധിപ്പിച്ചത്. ഇന്ധന വിലവർദ്ധനവിൽ നിന്ന് കിട്ടുന്ന അധിക നികുതി ഒഴിവാക്കി ദുരിതകാലത്ത് ജനങ്ങളെ സഹായിക്കേണ്ട സി.പി.എം ഉം, ഇടതുപക്ഷവും സമരം നടത്തി ജനങ്ങളെ വിഢികളാക്കുന്നു. സ്വർണ്ണക്കടത്തും മരം കൊള്ളയും നടത്തുന്ന മാഫിയകളെ സഹായിന്ന നിലപാട് മാത്രമാണ് സംസ്ഥാന സർക്കാരിനുള്ളത് .ഇത്തരം ജന വിരുദ്ധ സർക്കാറുകൾക്കെതിരെ പ്രതിഷേധം തീർക്കാൻ ജനം കോൺഗ്രസിനൊപ്പം അണിചേരണം. പ്രതിഷേധയോഗം മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഡെന്നിസൺ കണിയാരം ഉദ്ഘാടനം ചെയതു. മഹിളാ കോൺഗ്രസ്  മണ്ഡലം പ്രസിഡൻ്റ് മേരി ദേവസ്യ അധ്യക്ഷത വഹിച്ചു.റഷീദ് നിലാംബരി, ജിൻസ് ഫാൻ്റസി, അശോകൻ കൊയിലേരി, നിസ്സാം ചില്ലു, ഗിരിജാമോഹൻദാസ്, ആഷിഖ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *