ഡി എം വിംസിൽ കോവിഡ് ചികിത്സകൾ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചെന്ന് ആശുപത്രി അധികൃതർ


Ad
ഡി എം വിംസിൽ കോവിഡ് ചികിത്സകൾ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചെന്ന് ആശുപത്രി അധികൃതർ
മേപ്പാടി: ഡി എം വിംസ് മെഡിക്കൽ കോളേജിലെ കോവിഡ് ചികിത്സകൾ സർക്കാർ സ്ഥാപനമായ ഐസി എം ആർ ന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നടക്കുന്നതെന്ന് ആശുപത്രി അധികൃതർ  പത്രസമ്മേളനത്തിൽ വ്യക്തമാക്കി. അടുത്തിടെ ആശുപത്രിയിൽ നടന്ന കോവിഡ് മരണത്തെ വളച്ചൊടിച്ച് പൊതുജനത്തെ തെറ്റുധരിപ്പിക്കുന്ന വിധം സമൂഹ മാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്നാണ് ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്ത് വന്നത്.
കോവിഡിന്റെ ആരംഭം മുതൽ വയനാട് ജില്ലയിലെ കോവിഡ് ചികിത്സകൾക്കായുള്ള തൃതീയ ചികിത്സാ കേന്ദ്രമായി കേരളാ സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു സ്ഥാപനമാണ് ഡി എം വിംസ്. അതുകൊണ്ടുതന്നെ സ്ഥാപിത താല്പര്യങ്ങൾ ഒന്നുമില്ലാതെ ഈ മഹാമാരിക്കെതിരുയുള്ള യുദ്ധത്തിൽ മുന്നണി പോരാളികളായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറയായി ഞങ്ങൾ പ്രവർത്തിച്ചുവരികയാണ്. ഇത്തരത്തിൽ കോവിഡ് ചികിത്സയിലെ മികവ് മുൻനിർത്തിയാണ് നീലഗിരി പ്രദേശങ്ങളിലെ കോവിഡ് രോഗികൾക്കുള്ള റെഫറൽ സെന്ററായി തമിഴ്നാട് സർക്കാർ സി എം ചിസ്സ് നടപ്പാക്കാൻ ഡി എം വിംസിനെ തിരഞ്ഞെടുത്തത്.
2020 മാർച്ച് മുതൽ നിരവധി  രോഗികൾ  ചികിത്സക്കെത്തിയതിൽ 80% ന് മുകളിൽ രോഗികളും സർക്കാർ, മറ്റു സ്വകാര്യ ആശുപത്രികളിൽ നിന്നും ഉയർന്ന ചികിത്സക്കായി റെഫർ ചെയ്തവരാണ്. അതുകൊണ്ടുതന്നെ കോവിഡ് വന്നതിന്റെ അവസാന ഘട്ടത്തിൽ എത്തിയതിനാൽ ഒട്ടുമിക്ക രോഗികൾക്കും ഐ സി യു കെയറും വെന്റിലേറ്റർ സപ്പോർട്ടും ആവശ്യമായിരുന്നു. ലോകത്ത് നടന്ന മിക്ക കോവിഡ് മരണങ്ങളുടെയും പ്രധാന കാരണമായി ലോകാരോഗ്യ സംഘടന  തന്നെ പറയുന്നത് ശോസകോശത്തിന് സംഭവിക്കുന്ന ന്യൂമോണിയയും മറ്റു തകരാറുകളാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ ഞങ്ങളുടെ ആശുപത്രിക്കെതിരെ തികച്ചും അടിസ്ഥാന രഹിതമായ രീതിയിൽ വന്ന സന്ദേശങ്ങൾ സാധാരണ ജനങ്ങൾക്കിടയിൽ ഒരുപാട് തെറ്റിധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ അടുത്തിടെ നടന്ന ഒരു കോവിഡ് മരണം ഇത്തരത്തിൽ വലിയ ചർച്ചയാവുകയും പല ശബ്ദ സന്ദേശങ്ങൾ പ്രചരിപ്പിച്ചതും കാരണം കോവിഡ് രോഗികളിൽ അനാവശ്യ ഭീതി ഉളവാക്കുകയും അവർ ചികിത്സക്കുതന്നെ വരാൻ മടിക്കുന്ന അവസ്ഥയും ഉണ്ടായി. അതുകൊണ്ട് ഇത്തരം പ്രവർത്തികൾ തുടരുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ കൈകൊള്ളുമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ ഇവിടെ തേടിയ ചികിത്സയുമായി ബന്ധപ്പെട്ട ഏത് രേഖകളും ആ രോഗിയുമായി ബന്ധപ്പെട്ടവർക്ക് പരിശോധനക്കായി
നൽകാൻ തയ്യാറാണെന്നും അധികൃതർ പറഞ്ഞു.കോവിഡ് നോഡൽ ഓഫീസർ ഡോ. വാസിഫ് മായൻ, ഡോ. ബുവനേശ്വർ, അസിസ്റ്റന്റ് ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആശുപത്രിയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏതാവശ്യങ്ങൾക്കും 8111881066 ൽ ഞങ്ങളെ വിളിക്കുക.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *