കുട്ട –മാനന്തവാടി വഴി മലപ്പുറത്തേക്ക് നിർദേശിച്ച പുതിയ ദേശീയ പാത യാഥാർഥ്യമാക്കുന്നതിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം


Ad
കുട്ട –മാനന്തവാടി വഴി മലപ്പുറത്തേക്ക് നിർദേശിച്ച പുതിയ ദേശീയ പാത യാഥാർഥ്യമാക്കുന്നതിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം

മാനന്തവാടി: കേന്ദ്ര സർക്കാർ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി

മൈസൂരുവിൽ നിന്നും കുട്ട –മാനന്തവാടി വഴി മലപ്പുറത്തേക്ക് നിർദേശിച്ച പുതിയ ദേശീയ പാത യാഥാർഥ്യമാക്കുന്ന കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകൾ
ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. ബംഗ്ലുരു-മലപ്പുറം സാമ്പത്തിക ഇടനാഴിയുടെ
ഭാഗമായി നടപ്പിലാക്കുവാൻ തീരുമാനിച്ച റോഡിനായി ദേശീയ പാത അതോറിറ്റി
ട്രാഫിക് സർവേ നടത്തിയിരുന്നു. പിന്നീട് ഈ പാത മൈസൂർ-കുട്ട-കോഴിക്കോട്
എന്ന രീതിയിൽ പുനർ നിർണയം ചെയ്യുവാനും തീരുമാനിച്ചിരുന്നു. രാത്രിയാത്രാ ഗതാഗത നിരോധനം ഇല്ലാത്ത ഈ റോഡ് ദേശീയപാതയായി വികസിക്കുന്നത് മലബാറിന്റെ
വികസനത്തിന് കുതിപ്പേകും.
കുട്ട-അരണപ്പാറ-അപ്പപ്പാറ- പനവല്ലി-കാട്ടിക്കുളം-കുറുക്കൻമൂല-
-കൽപറ്റ-താമരശ്ശേരി-നരിക്കുനി-പുല്ലാലൂർ- വേങ്ങേരി കോഴിക്കോട് ബൈപ്പാസ് വഴിയാണ് നിലവിൽ കണ്ടെത്തിയ റൂട്ട്. നിർദ്ദിഷ്ട മൈസൂർ-കുട്ട- കോഴിക്കോട് ദേശീയപാത പക്രംതളം ചുരം വഴിയാക്കുകയാണെങ്കിൽ ദേശീയ പാത 766 നൊപ്പം കേരളത്തിന് മറ്റൊരു ദേശീയ പാത കൂടി ലഭിക്കുമെന്നും
ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുട്ട-അരണപ്പാറ-അപ്പപ്പാറ-പനവല്ലി-ഓലഞ്ചേരി-തൃശ്ശിലേരി-മാനന്തവാടി-കല്ലോടി-നിരവിൽപുഴ-കുറ്റ്യാടി-പേരാമ്പ്ര-നടുവണ്ണൂർ-പാവങ്ങാട്
കോഴിക്കോട് ബൈപ്പാസ് എന്ന രീതിയിൽ പുനനിർണയം ചെയ്യണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.
മാനന്തവാടിയിൽ നിന്നും കുറ്റ്യാടിയിൽ നിന്നും കണ്ണൂർ
വിമാനത്താവളത്തിലേക്ക് നിർദേശിക്കപ്പെട്ട 4 വരിപാതകളും, മലയോര ഹൈവേയും
യാഥാർത്ഥ്യമാകുന്നതോടെ ഈ ദേശീയ പാത വലിയ വികസന സാധ്യതകൾ ആണു തുറന്ന് വരിക. ഭാവിയിൽ ഈ പാത കേരളത്തിൽ നിന്നും കർണാടകയിലേക്കും ഇതര
സംസ്ഥാനങ്ങളിലേക്കുമുള്ള പ്രവേശനകവാടമായി മാറും. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ശക്തമായ ഇടപെടലുകൾ നടത്തിയാലെ പദ്ധതി യാഥാർത്യമാകൂ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *