ഈസ് ഓഫ് ലിവിംഗ് സര്‍വ്വെ ജൂലൈ 5 നു തുടങ്ങും


Ad
ഈസ് ഓഫ് ലിവിംഗ് സര്‍വ്വെ ജൂലൈ 5 നു തുടങ്ങും

കൽപ്പറ്റ : കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ എസ്.ഇ.സി.സിലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനുളള ഈസ് ഓഫ് ലിവിംഗ് സര്‍വ്വെ ജൂലൈ 5 നു തുടങ്ങും. സാമ്പത്തിക സ്ഥിതി വിവരണ കണക്ക് വകുപ്പും സംയുക്തമായാണ് സര്‍വ്വേ നടത്തുന്നത്. ജില്ലയില്‍ എസ്.ഇ.സി. സി. ലിസ്റ്റില്‍ ഉള്‍പ്പെട്ട 50205 കുടുംബങ്ങളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തുക. ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ക്കാണ് സര്‍വ്വേ നടത്തിപ്പിന്റെ ചുമതല.
വീട്, ശൗചാലയം, ബാങ്ക് അക്കൗണ്ട്, ഇന്‍ഷ്വറന്‍സ്, തൊഴില്‍ കാര്‍ഡ്, ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, വാക്‌സിനേഷന്‍, പെന്‍ഷന്‍, നൈപുണ്യ പരിശീലനം,പാചകവാതകം, വൈദ്യുതി എന്നിവ സംബന്ധിച്ച വിവരശേഖരണമാണ് നടത്തുന്നത്. പ്രൊജക്ട് ഡയറക്ടര്‍, സാമ്പത്തിക സ്ഥിതി വിവര കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ര്‍, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുത്തി ഏകോപന സമിതി രൂപീകരിച്ചു.
ജില്ലയിലെ നാലു ബ്ലോക്കുകളിലും സര്‍വ്വേയോടനുബന്ധിച്ചുളള ഏകദിന ശില്പശാല നടന്നു. ജൂലൈ 5 ന് പഞ്ചായത്തുതല പരിശീലനത്തോടെ സര്‍വ്വേ ആരംഭിക്കും. കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആര്‍.ആര്‍.റ്റി, ജനപ്രതിനിധികള്‍ എന്നീ സംവിധാനങ്ങളെ ഉപയോഗിച്ചാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ വിവര ശേഖരണം നടത്തുക. ജൂലൈ 20 നുള്ളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കും. തുടര്‍ന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിഗേറ്റര്‍മാര്‍ അന്ത്യോദയ സര്‍വ്വേ പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. ജൂലൈ 31 നു സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കും ഗ്രാമ പഞ്ചായത്തിന്റെ അന്തിമ അംഗീകാരത്തോടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *