എ.കെ.എസ്.ടി.യു മാനന്തവാടിയിൽ പ്രക്ഷോഭ സമരം സംഘടിപ്പിച്ചു


Ad
എ.കെ.എസ്.ടി.യു മാനന്തവാടിയിൽ പ്രക്ഷോഭ സമരം സംഘടിപ്പിച്ചു

മാനന്തവാടി : എ.കെ.എസ്.ടി.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രക്ഷോഭ സമരം സംഘടിപ്പിച്ചു. വ്യത്യസ്ഥ ആവശ്യങ്ങളുന്നയിച്ച് സംഘടന സംസ്ഥാന വ്യാപകമായി നടത്തിയ ജില്ലാതല പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് മാനന്തവാടിയിലും പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ വികല വിദ്യാഭ്യാസ നയം ചെറുക്കുക, എയ്ഡഡ്, കായികം, ഹയർ സെക്കന്ററി, വി.എച്ച്.എസ്.ഇ, പ്രീ പ്രൈമറി തുടങ്ങി പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ പ്രശ്നങ്ങൾക്കും സമയബന്ധിതമായി പരിഹാരം കാണുക, ജി.എച്ച്.എസ്. പുളിഞ്ഞാൽ, ജി.എച്ച്.എസ്. വാളവയൽ, ജി.എച്ച്.എസ്. അതിരാറ്റുകുന്ന് എന്നീ സ്കൂളുകളിൽ യു.പി. വിഭാഗം അനുവദിക്കുക, വിദ്യാഭ്യാസ ഓഫീസർ മാരുടേയും അധ്യാപകരുടേയും സ്ഥലംമാറ്റ, പ്രൊമോഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുക, എഞ്ചിനീയറിംഗ് പ്രവേശനത്തിന് പൊതുവിദ്യാലയങ്ങളിൽ പഠിച്ച കുട്ടികളുടെ പ്ലസ്ടു മാർക്ക് പരിഗണിക്കുക, എൻ.എസ്.എസ്., എസ്.പി.സി. എൻ.സി.സി. തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്ത കുട്ടികളെ വെയിറ്റേജിനു പരിഗണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ പ്രക്ഷോഭ പരിപാടി എ.കെ.എസ്.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുധാകരൻ, മുൻ സംസ്ഥാന കമ്മിറ്റി അംഗം വി.ദിനേശ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്റ്റാൻലി ജേക്കബ്, രാജീവൻ പുതിയേടത്ത് ഉപജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് നിവാസ് ടി, എൻ.വി. കരുണാകരൻ, സുമേഷ് എന്നിവർ സംസാരിച്ചു. സർക്കാർ എയ്ഡഡ് മേഖലയിൽ 7000 ലധികം തസ്തികകൾ അനുവദിച്ച സംസ്ഥാന സർക്കാരിന് എ.കെ.എസ്.ടി.യു. വയനാട് ജില്ലാ കമ്മിറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു. കോവിഡ് മഹാമാരിയെ ഫലപ്രദമായി തടയാൻ അഹോരാത്രം കഷ്ടപ്പെടുന്ന ഡോക്ടർമാർക്ക്, ഡോക്ടേഴ്സ് ദിനത്തിൽ സംഘടന ആദരവർപ്പിച്ചു. എ.കെ.എസ്.ടി.യു. ജില്ലാ ജോ. സെക്രട്ടറി ശ്രീജിത്ത് വാകേരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി കെ.സജിത്ത് കുമാർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എൻ. പി. ഗീതാഭായ് നന്ദിയും പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *