എസ് എസ് എൽ സി, പ്ലസ് ടു ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കുക; എം എസ് എഫ്
എസ് എസ് എൽ സി, പ്ലസ് ടു ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കുക; എം എസ് എഫ്
കൽപ്പറ്റ: എസ് എസ് എൽ സി, പ്ലസ് ടു ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കൻ തയ്യാറാകണമെന്ന് എം എസ് എഫ്. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ പഠനം ഓൺലൈനിലേക്ക് മാറ്റിയത് മൂലം വിദ്യാർഥികൾക്കുണ്ടായ
പ്രയാസങ്ങളും കൊവിഡ് വ്യാപന ഭീഷണിയുള്ള കാലത്തും പരീക്ഷകൾ നടത്തുന്നതുമടക്കം കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നതിന് തെളിവാണ്. ഇത് തിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും. കേരളത്തിലെ മുഴുവൻ എം എൽ എമാർക്കും എം എസ് എഫ് സംസ്ഥാന കമ്മിറ്റി നിവേദനം നൽകുന്നതിന്റെ ഭാഗമായി കൽപ്പറ്റ എം എൽ എ അഡ്വ ടി സിദ്ദിഖിന് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ നിവേദനം കൈമാറി. മണ്ഡലം ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, ട്രഷറർ അനസ് തന്നാനി, അംജദ് ചാലിൽ, മുബഷിർ നെടുംകരണ, ഷാദിൽ എന്നിവർ സംബന്ധിച്ചു.
Leave a Reply