April 17, 2024

അടുക്കളയിൽ നിന്നും അരങ്ങിലേക്ക്: വനിതാ സംരംഭകരെ ചേർത്തുനിർത്തി വുമൺ എന്റർപ്രണേഴ്സ് നെറ്റ് വർക്ക്

0
Img 20210704 Wa0006.jpg
അടുക്കളയിൽ നിന്നും അരങ്ങിലേക്ക്: വനിതാ സംരംഭകരെ ചേർത്തുനിർത്തി വുമൺ എന്റർപ്രണേഴ്സ് നെറ്റ് വർക്ക്

റിപ്പോർട്ട്: ആര്യ ഉണ്ണി
കോവിഡ് കാലത്ത് വയനാട് ജില്ലയിലെ വനിതാ സംരംഭകരെ ഒറ്റക്കെട്ടാക്കി വിജയകരമായി മുന്നോട്ടു പോകുകയാണ് വുമൺ എന്റർപ്രണേഴ്സ് നെറ്റ് വർക്ക്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. കുറഞ്ഞ സമയം കൊണ്ട് തന്നെ അതിവേഗം ജില്ലയിൽ വ്യാപിച്ചിരിക്കുകയാണ് ഈ പദ്ധതി. കൽപ്പറ്റ സ്വദേശിനിയായ റഫീന സനൂപ്, പടിഞ്ഞാറത്തറ സ്വദേശിനിയായ ഇർഫാന ഇബ്രാഹിം എന്നിവരാണ് ഈ വനിതാ കൂട്ടായ്മക്ക് പിന്നിൽ പ്രവർത്തിച്ചത്. കോവിഡ് കാലത്തെ വിരസതയകറ്റാൻ വീട്ടിലിരുന്ന് തന്നെ അറിയാവുന്ന കൈത്തൊഴിലുകളും, കലാ സൃഷ്ടികളും വിപണിയിൽ എത്തിക്കാമെന്ന ആശയമാണ് ഇരുവരും മുന്നോട്ടുവച്ചത്.സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ പദ്ധതിക്ക് തുടക്കവും കുറിച്ചു.ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി നൂറിലധികം വനിതാ സംരംഭകരാണ് ഇന്ന് കൂട്ടായ്മയിൽ അംഗമായിരിക്കുന്നത്.
 റഫീന അലങ്കാരം ചെയ്ത വസ്ത്രങ്ങൾ ഓൺലൈനിലൂടെ വിപണനം ചെയ്യുമ്പോഴാണ് ഇത്തരം വിവിധ കൈത്തൊഴിലുകൾ ചെയ്യുന്ന നിരവധി വനിതകൾ ജില്ലയിലുള്ളതായി മനസ്സിലാക്കിയത്. കൂട്ടുകാരിയായ ഇർഫാനയോട് ഈ കാര്യം പങ്കുവെക്കുകയും ചെയ്തു. പിന്നീട് ഈ മേഖലയിലുള്ളവരെ ഒരു കുടകീഴിലാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇരുവരും വെൻ വയനാടെന്ന ഓൺലൈൻ കൂട്ടായ്മ രൂപീകരിച്ചത്. സമാനമായ കഴിവുകൾ ഉള്ള സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് വിപണനം നടത്തി സാമ്പത്തികഭദ്രത ഒരുക്കി നൽകുകയാണ് ഇന്ന് ഇവരുടെ കൂട്ടായ്മ. 
പ്രവർത്തനത്തിന് മികവേറിയതോടെ കേട്ടറിഞ്ഞ പലരും ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവസരം ലഭിക്കുകയാണെങ്കിൽ കൂടുതൽ ജില്ലകളിലേക്കും താങ്കളുടെ കഴിവുകളെ വ്യാപിപ്പിക്കാവെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.ചിലവ് കുറഞ്ഞ രീതിയിൽ മനോഹരമായ വർണ്ണങ്ങളാൽ ആരെയും കൊതിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.കുപ്പിയിൽ വിരിയുന്ന വിസ്മയവും, വീട് അലങ്കരിക്കാൻ നിറപ്പകിട്ടാർന്ന ഉൽപ്പന്നങ്ങളും, പുതിയ തലമുറ ഇഷ്ടപ്പെടുന്ന പുത്തൻ വസ്ത്ര ശേഖരവും, മധുരമൂറുന്ന കേക്കുകളും എല്ലാം ഇവരുടെ സംരംഭത്തിൽ ഉൾപ്പെടുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *