May 14, 2026

കോവിഡ് മരണനിരക്കുകള്‍ മറച്ചുവെച്ചിട്ടില്ല: മന്ത്രി വീണ ജോര്‍ജ്

0
IMG-20210704-WA0055.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് മരണനിരക്കുകള്‍ മറച്ചുവെച്ചിട്ടില്ല:  മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് മരണനിരക്കുകള്‍ മറച്ചുവെച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകളെല്ലാം നീക്കി, സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ഡിസംബര്‍ മുതലുള്ള കോവിഡ് മരണങ്ങളുടെ പൂര്‍ണ പട്ടിക രണ്ടു ദിവസത്തിനകം പുറത്തുവിടും. സ്വകാര്യത സൂക്ഷിച്ചും കണക്കുകള്‍ കൃത്യമായിയും പ്രസിദ്ധീകരിക്കും. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കും.
ജൂണ്‍ 16ന് ശേഷമുള്ള മുഴുവന്‍ മരണങ്ങളും 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രേഖകളില്ലാത്ത കൊവിഡ് മരണങ്ങള്‍ കൂടി എണ്ണത്തില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടു. വിവരങ്ങള്‍ ഓണ്‍ലൈന്‍ അപ്‌ഡേഷനാണ് നടത്തുന്നത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ വിവരം അതുപോലെ തന്നെ രേഖപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *