അൽ മദ്റസത്തുൽ അൻസാരിയ്യ എസ്.കെ.എസ്.ബി.വി രൂപീകരിച്ചു


Ad
അൽ മദ്റസത്തുൽ അൻസാരിയ്യ എസ്.കെ.എസ്.ബി.വി രൂപീകരിച്ചു

കമ്പളക്കാട് : അതിനൂതന സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാഭ്യാസമേഖല സജീവമാകുമ്പോൾ വർത്തമാന സാഹചര്യത്തിൽ വിദ്യാർത്ഥി സമൂഹത്തിന് ഉത്തമവും ഉദാത്തവുമായ പാതയിലൂടെ പാഠ്യേതര വിഷയങ്ങളിൽ നന്മയാർന്ന ചുവടുവെപ്പുകൾക്ക് തുടക്കം കുറിക്കുകയാണ് അൻസാരിയ്യ എസ്.കെ.എസ്.ബി.വി.
പുതിയ വർഷത്തെ കമ്മിറ്റി രൂപീകരണ യോഗം ആസിഫ് വാഫി ഉദ്ഘാടനം ചെയ്തു. റഫീഖ് യമാനി അദ്ധ്യക്ഷനായി. സുഹൈൽ സ്വാലിഹി, മൊയ്തൂട്ടി ഫൈസി, ശുഹൈബ് വാഫി എന്നിവർ യോഗം നിയന്ത്രിച്ചു. കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് മുഹമ്മദ് നിയാസിനെയും വൈ. പ്രസിഡണ്ട്മാരായി ലബീബ് മുഹമ്മദ്, മുഹമ്മദ് യാസീൻ ജനറൽ സെക്രട്ടറിയായി മുഹമ്മദ് ലസിൻ വി.പി, ജോ. സെക്രട്ടറിമാരായി മുഹമ്മദ് അഫ് ലഹ്, മുനവ്വിറുൽ ഫൈറൂസ് ട്രഷററായി മസ് വിൻ അബ്ദുല്ല എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരായി ഇഷാഖ് അബ്ദുള്ള, മുഹമ്മദ് അറഫാൻ, മുഹമ്മദ് നിസാം, അൻസിഫ് മിലാസ്, മുഹമ്മദ് ആദിൽ, മുഹമ്മദ് ഹാഫി എന്നിവരെയും തെരഞ്ഞെടുത്തു.
വിദ്യാർത്ഥികളുടെ കലാ സാഹിത്യ കഴിവുകളിലെ മികവിനായി സാഹിത്യ സമാജങ്ങൾ, മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സര വിജയികളെ യോഗം പ്രശംസിച്ചു. കോവിഡ് മഹാമാരി മൂലം വീട്ടിലിരുന്ന് ഓൺലൈൻ പഠനം കൃത്യമായി തുടരുന്ന വിദ്യാർത്ഥികളെ യോഗം അഭിനന്ദിക്കുകയും ചെയ്തു.
സി.പി അഷ്റഫ് ഫൈസി സ്വാഗതവും മുഹമ്മദ് ലസിൻ വി.പി നന്ദിയും പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *