September 23, 2026

ഡിജി ചലഞ്ചിനു സഹായ ഹസ്തവുമായി ഓൾ കേരള ഡ്രഗ് ആൻഡ് കെമിസ്റ്റ് അസോസിയേഷൻ

0
1.jpeg
By ന്യൂസ് വയനാട് ബ്യൂറോ
ഡിജി ചലഞ്ചിനു സഹായ ഹസ്തവുമായി ഓൾ കേരള ഡ്രഗ് ആൻഡ് കെമിസ്റ്റ് അസോസിയേഷൻ 

 
സുൽത്താൻ ബത്തേരി: നഗരസഭ പരിധിയിലുള്ള മുഴുവൻ കുട്ടികൾക്കും പഠന സൗകര്യം ഒരുക്കുന്നതിനായി നഗരസഭ ആരംഭിച്ച ഡിജിചലഞ്ചിന്‌ പിന്തുണയുമായി ഓൾ കേരള ഡ്രഗ് ആൻഡ് കെമിസ്റ്റ് അസോസിയേഷൻ സുൽത്താൻ ബത്തേരി ഏരിയ കമ്മിറ്റി. പഠനത്തിൽ മികവുകാട്ടുന്ന സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന നാലു വിദ്യാർത്ഥികൾക്കുള്ള ടാബുകൾ അസോസിയേഷൻ ഏരിയ കമ്മിറ്റി കൺവീനർ സമദ് മഹാത്മാ മെഡിക്കൽസ് ചെയർമാൻ ടി കെ രമേശിന് കൈമാറി. ചടങ്ങിൽ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് , പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷൻ റഷീദ് കെ , ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശാമില ജുനൈസ് , കൗൺസിലർമാരായ അബ്ദുൽ അസീസ് മാടാല, ജംഷീർ അലി , ഷൌക്കത്ത് കെ , സെക്രട്ടറി അലി അസ്ഹർ , തോമസ് പദ്മ മെഡിക്കൽസ് , റെജി സിറ്റി മെഡിക്കൽസ് , ഷിജു ചുങ്കം മെഡിക്കൽസ് , എം ഇ സി കൺവീനർ പി എ അബ്ദുൾനാസർ എന്നിവർ സംബന്ധിച്ചു . 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *