നിയമസഭ കയ്യാങ്കളി കേസ്; സര്‍ക്കാര്‍ ഹര്‍ജി സുപ്രീംകോടതിയില്‍, ഇന്ന് പരിഗണിക്കും
ദില്ലി: നിയമസഭാ കയ്യാങ്കളി കേസ് തീര്‍പ്പാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി, പ്രതികള്‍ വിചാരണ നേരിടണം എന്ന് വിധിച്ചിരുന്നു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത് എന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, ഇ പി.ജയരാജന്‍, കെ ടി ജലീല്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
Leave a Reply