October 6, 2024

ജവാന്‍ റമ്മിന്റെ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും

0
Screenshot 20210705 091241 Dailyhunt.jpg
തിരുവല്ല:ട്രാവന്‍കൂര്‍ ഷുഗേഴ്സ് സ്പിരിറ്റ് കടത്ത് കേസില്‍, ഉദ്യോഗസ്ഥര്‍ പ്രതിയായതോടെ നിര്‍ത്തിവച്ചിരുന്ന ജവാന്‍ റമ്മിന്റെ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും. കെഎസ്ബിസിയിലെ മറ്റൊരു കെമിസ്റ്റിനാണ് മദ്യ നിര്‍മാണത്തിന്റെ ചുമതല കൈമാറിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ആര്‍.നിശാന്തിനി ഇന്ന് ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ പരിശോധന നടത്തുന്നുണ്ട്.
അതേസമയം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നീക്കം വൈകുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ പുളിക്കീഴ് എസ്‌എച്ച്‌ഒ സ്ഥലം മാറിയതിനെ തുടര്‍ന്നാണ് ഇത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് പഠിച്ചതിന് ശേഷമാകും പ്രതികളെ കസ്റ്റഡിയില്‍ എടുക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *