April 26, 2024

Monday Kitchen ; അമൃതംപൊടി വട്ടയപ്പം

0
Img 20210705 Wa0035.jpg
Monday Kitchen ; അമൃതംപൊടി വട്ടയപ്പം

തയാറാക്കിയത്
അബിത സോണിക്
കാരക്കാട്ട് ഇലഞ്ഞിക്കൽ,
പുൽപ്പള്ളി

ചേരുവകൾ
അമൃതം പൊടി – 1കപ്പ്
തേങ്ങ – 1/2 കപ്പ്
ഈസ്റ്റ് – 1/2 ടീസ്പൂൺ
പഞ്ചസാര – ശർക്കര( ഏതു വേണമെങ്കിലും ആവശ്യത്തിന് )
ഏലക്കാപ്പൊടി -1/4
തേങ്ങാവെള്ളം- 1ഗ്ലാസ്സ്
ഉണക്കമുന്തിരി – ആവശ്യത്തിന്
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
 തേങ്ങയും തേങ്ങാവെള്ളവും ശർക്കര പാവും ചേർത്ത് നന്നായി അരയ്ക്കുക. അതിലേക്ക് ഈസ്റ്റ് പഞ്ചസാര (പഞ്ചസാരയും ശർക്കരയും ഏതുമാവാം). ഏലക്കാപൊടി എന്നിവയും ചേർക്കുക.ശേഷം അമൃതം പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. മാവ് 1-3 മണിക്കൂർ മാറ്റി വെക്കുക. ശേഷം ഒരു പാത്രത്തിൽ എണ്ണ പുരട്ടിയ ശേഷം മാവ് ഒഴിച്ച് മുന്തിരിയും അണ്ടിപ്പരിപ്പും വെച്ച് അലങ്കരിച്ച് ആവിയിൽ വെച്ച് 15 – 20 മിനിറ്റ് വേവിക്കുക. വട്ടയപ്പം തണുത്തതിനുശേഷം മാത്രം പാത്രത്തിൽനിന്നും എടുക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *