ധമനി’ രക്തദാന ഡയറക്ടറിയുമായി കെ സി വൈ എം മാനന്തവാടി രൂപത.


Ad
'ധമനി' രക്തദാന ഡയറക്ടറിയുമായി കെ സി വൈ എം മാനന്തവാടി രൂപത.
യുവജന ദിനത്തിൽ വ്യത്യസ്ത  മാതൃകയുമായി  കെ.സി.വൈ.എം മാനന്തവാടി രൂപത. ഈ യുവജന ദിനത്തിൽ മാനന്തവാടി രൂപതയുടെ പ്രദേശങ്ങളിൽ നിന്നും ജാതി,മത, പ്രായഭേദമന്യേ രക്തദാനത്തിന് തയ്യാറായിട്ടുള്ള മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി *'ധമനി'* എന്ന പേരിൽ ഒരു ഡയറക്ടറി രൂപീകരിക്കുന്ന മാസ്സ് ക്യാമ്പയിനാണ് മാനന്തവാടി രൂപത കെ.സി.വൈ.എം തുടക്കം കുറിച്ചിരിക്കുന്നത്. രൂപതയുടെ കീഴിലുള്ള പ്രദേശങ്ങളെ അഞ്ച് പ്രധാന ഏരിയകൾ ആയി തിരിച്ചു കൊണ്ടാണ്  രക്തം ആവശ്യം ഉള്ള ആളുകൾക്ക് അതാത് പ്രദേശങ്ങളിൽ നിന്നും ലഭ്യമാകത്തക്ക വിധത്തിൽ രക്തദാനം നൽകാൻ തയ്യാറായിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചത്. പ്രത്യേകം തയ്യാറാക്കിയ ഗൂഗിൾ ഫോം വഴിയാണ് വിവരശേഖരണം നടത്തിയത്. ഓരോ ഏരിയകൾ കേന്ദ്രീകരിച്ച് കോർഡിനേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടായി രക്തദാന രംഗത്ത് സജീവമായിട്ടുള്ള  കെ.എം ഷിനോജ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻറെ വിലയാണ് എന്ന തിരിച്ചറിവിൽ നിന്നാണ് എന്നും നാടിന് സേവന മാതൃകയായിട്ടുള്ള മാനന്തവാടി രൂപത കെ.സി.വൈ.എം ഇത്തരമൊരു പ്രവർത്തനവുമായി മുന്നോട്ടു വന്നിട്ടുള്ളതെന്ന് രൂപതാ പ്രസിഡൻറ് ശ്രീ ജിഷിൻ മുണ്ടക്കാത്തടത്തിൽ അറിയിച്ചു.രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിക്കത്തോട്ടം, ഗ്രാലിയ അന്ന അലക്സ്, ജിയോ ജെയിംസ് മച്ചുകുഴിയിൽ, റ്റെസിൻ വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, ജിജിന കറുത്തേടം, അഭിനന്ദ് കൊച്ചുമലയിൽ, സി. സാലി  എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *