April 24, 2026

സഹോദരങ്ങള്‍ തമാശയ്ക്ക് ഫോണ്‍ മാറ്റിവച്ചു; വിഴിഞ്ഞത്ത് 13-കാരന്‍ ജീവനൊടുക്കി

0
Screenshot_20210706-092347_Dailyhunt.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: വിഴിഞ്ഞത്ത് 13-കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. മൊബൈല്‍ ഫോണില്‍ കളിക്കുന്നത് സംബന്ധിച്ച്‌ ഇളയ സഹോദരങ്ങളും കൂട്ടുകാരുമായി പിണങ്ങി കെട്ടിത്തൂങ്ങിയ ആദിത്യനാണ് മരിച്ചത്. വിഴിഞ്ഞം വെങ്ങാനൂര്‍ മുക്കോല മുടുപാറവിള വീട്ടില്‍ മനോജിന്‍്റെയും നിജിയുടെയും മകനാണ് ആദിത്യന്‍. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം.

മത്സ്യത്തൊഴിലാളികളായ മാതാപിതാക്കള്‍ ജോലി സംബന്ധമായി പുറത്തു പോയിരുന്നു. ഈ സമയം ആദിത്യനും അനുജന്‍ ആഷിസും അനുജത്തി അനന്യയുമാണ് വീട്ടിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടയില്‍ പിണങ്ങിയ ആദിത്യന്‍ മുറിക്കുള്ളില്‍ കയറി കതകടച്ചു. കുറച്ച്‌ സമയം കഴിഞ്ഞ് അമ്മുമ്മ ഗിരിജ ആദിത്യനെ അന്വേഷിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മുറിയില്‍ മുട്ടി വിളിച്ചെങ്കിലും കതക് തുറന്നില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *