സ്റ്റാൻ സ്വാമി, ഭരണകൂട ഭീകരതയുടെ ഇര : അഡ്വ. ടി. സിദ്ധീഖ്


Ad
സ്റ്റാൻ സ്വാമി, ഭരണകൂട ഭീകരതയുടെ ഇര : അഡ്വ. ടി. സിദ്ധീഖ്

സംഘപരിവാറിന്റെയും മോദി അമിത് ഷാ ഉന്മൂലന രാഷ്ട്രീയത്തിന്റെയും ഒടുവിലത്തെ രക്തസാക്ഷിയാണ് ഫാദർ സ്റ്റാൻ സ്വാമി എന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ ടി. സിദ്ധീഖ് പറഞ്ഞു.
തികഞ്ഞ മനുഷ്യസ്നേഹിയും മനുഷ്യാവകാശ പ്രവർത്തനമായിരുന്ന ഫാദർ സ്റ്റാൻ സ്വാമി, സമൂഹത്തിലെ ഏറ്റവും താഴെ തട്ടിൽ പാർശ്വവൽക്കരിക്കപ്പെട്ട ഗിരിവർഗ്ഗക്കാർ ഉൾപ്പെടെയുള്ള ജന വിഭാഗത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഗുരുശ്രേഷ്ഠനായിരുന്നു.
കസ്റ്റഡിയിലും തുടർന്ന് ജയിലിലും ഫാദറിന് ഏൽക്കേണ്ടി വന്നത് കടുത്ത പീഡനവും മനുഷ്യാവകാശലംഘനവും ആയിരുന്നു. ഫാദർ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിക്കുണ്ടാക്കിയ തീരാകളങ്കമാണിത്. ലജ്ജാകരമായ ഈ സാഹചര്യം ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തിയിരിക്കുന്നു.
കരിനിയമങ്ങൾ ചുമത്തി വ്യാജ കേസുകൾ നിർമ്മിച്ച് വിചാരണയില്ലാതെ ജയിലിലിട്ട് നിരപരാധികളെ പീഡിപ്പിച്ചു കൊല്ലുന്ന സംഘപരിവാർ ഫാസിസ്റ്റ്റ്റ് നയം തിരുത്തേണ്ടതാണ്.
ഫാദർ സ്റ്റാൻ സ്വാമിയുടെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും, ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് മേൽ ഓരോ പൗരനുമുള്ള അവകാശവും, വിശ്വാസവും ഊട്ടിയുറപ്പിക്കാൻ ആവശ്യമായ നടപടികൾ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *