വിദ്യാലയ ലൈബ്രറി വീട്ടുമുറ്റത്ത് എത്തിച്ച് കൽപ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ


Ad
വിദ്യാലയ ലൈബ്രറി വീട്ടുമുറ്റത്ത് എത്തിച്ച് കൽപ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ 

കൽപ്പറ്റ: വിദ്യാലയ ലൈബ്രറി വീട്ടുമുറ്റത്തേക്ക് എന്ന പ്രമേയത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി കൽപ്പറ്റ എച്ച് ഐ എം യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വായനാ ക്ലബ്ബ് അംഗങ്ങൾക്ക് ലൈബ്രറി പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചുകൊടുത്തു. പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ വിദ്യാർത്ഥികളുടെ വീട്ടുമുറ്റത്ത് സദ്റ, നസ്മി, പി.കെ, ജസിൻ സിയ എന്നിവർക്ക് പുസ്തക കിറ്റ് നല്കി നിർവ്വഹിച്ചു. “കുഞ്ഞൂസിൻ്റെ വായനാലോകം'' വായനാ ക്ലബ്ബിൽ കൽപ്പറ്റ നഗരസഭക്ക് പുറമേ മുട്ടിൽ, കണിയാമ്പറ്റ,മേപ്പാടി വെങ്ങപ്പള്ളി ,പൊഴുതന പഞ്ചായത്തുകളിലായി എഴുപത്തിയഞ്ച് അംഗങ്ങൾ ഉണ്ട്. അംഗങ്ങളായ മുഴുവൻ കുട്ടികളുടെ വീടുകളിലേക്കും പുസ്തകങ്ങൾ എത്തിച്ചു. സഞ്ചരിക്കുന്ന പുസ്തക വണ്ടി യിലൂടെയാണ് വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിച്ചത്. വിവിധസ്ഥലങ്ങളിൽ ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, സാഹിത്യകാരന്മാർ, വിദ്യാലയത്തിൻ്റെ മാനേജ്മെൻറ് ഭാരവാഹികൾ ,പി.ടി.എ ഭാരവാഹികൾ ,പൂർവ്വ അദ്ധ്യാപകർ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. വിദ്യാലയം അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ കുട്ടികളിൽ വായനാ സംസ്കാരം അന്യം നിന്ന് പോവാതിരിക്കുന്നതിന് ഏറെ സഹായകരമാകും വിദ്യാലയങ്ങൾ നടത്തുന്ന ഇത്തരം പ്രവർത്തനം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *