കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരത്തിന് ആഹ്വാനം നല്‍കി.


Ad
തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരത്തിന് ആഹ്വാനം നല്‍കി. വ്യാപാരികളോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സമരം. പ്രാദേശിക കേന്ദ്രങ്ങളില്‍ ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട് . മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നതാണ് പ്രധാന ആവശ്യം . ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക , വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട് .

അതേസമയം, സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *