October 17, 2026

കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ഒരു കുട്ടിയാന കൂടി ചരിഞ്ഞു

0
n2960074121f3abcc2875631b650140ddbad47839358609531eab350b303e6adb331ef2738.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ഒരു കുട്ടിയാന കൂടി ചരിഞ്ഞു. നാല് വയസുള്ള അര്‍ജുന്‍ എന്ന കുട്ടിയാനയാണ് ചരിഞ്ഞത്. വൈറസ് ബാധയെ തുടര്‍ന്ന് സങ്കേതത്തിലെ ആനകള്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ച്‌ രണ്ടു ദിവസം മുമ്ബ് മറ്റൊരു ആന കുട്ടി കൂടി ചരിഞ്ഞിരുന്നു.

പൊടിച്ചി എന്ന ആനക്കു കൂടി പുതിയതായി രോഗ ലക്ഷണം കണ്ടെത്തി. രോഗം ബാധിച്ച കണ്ണന്‍, ആമിന എന്നീ ആനകള്‍ ചികിത്സയിലാണ്.
നാല് ദിവസം മുന്‍പാണ് കോട്ടൂര്‍ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചെരിഞ്ഞത്. മരണകാരണം അപൂര്‍വ്വ വൈറസ് ബാധയെന്ന് കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂര്‍വ്വ വൈറസാണ് ഇത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news