April 20, 2024

ഇന്ന് എസ് ടി യു അവകാശപ്രഖ്യാപന ദിനം

0
Img 20210706 Wa0028.jpg
ഇന്ന് എസ് ടി യു അവകാശപ്രഖ്യാപന ദിനം
 മാനന്തവാടി : എസ് ടി യു അവകാശ പോരാട്ട പ്രഖ്യാപനം ക്ഷേമനിധി ആനുകൂല്യങ്ങൾ കുടിശ്ശിക തീർത്ത് നൽകുക ആനുകൂല്യങ്ങൾ ഔദാര്യമല്ല, നിർമ്മാണ മേഖലയെ സംരക്ഷിക്കുക നിർമ്മാണസാമഗ്രികളുടെ വിലകയറ്റം തടയുക തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പിൽ ആക്കാതിരിക്കുക , മോട്ടോർ തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്പ അനുവദിക്കുക, മോട്ടോർ തൊഴിലാളികൾക്ക് നികുതിയിലും പെട്രോൾ വിലയിലും ഇളവ് അനുവദിക്കുക,  എല്ലാ തൊഴിലാളികൾക്കും 7000 രൂപ കോവിഡ് ധന സഹായം നൽകുക, പൊതുമേഖലയെ സംരക്ഷിക്കുക ശമ്പളമില്ലാത്ത തൊഴിലാളികൾക്ക് ശമ്പളം നൽകുക ക്ഷേമനിധിയിൽ ടെക്സ്റ്റൈൽസ് വ്യവസായത്തെ പരിരക്ഷിക്കുക പാരമ്പര്യ തൊഴിൽ മേഖല സംരക്ഷിക്കുക, കയർ-കശുവണ്ടി പരമ്പരാഗത തൊഴിൽ മേഖലയെ വീണ്ടെടുക്കുക, കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നൽകിയ വായ്പ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു് മാനന്തവാടി ഗാന്ധി പർക്കിൽ അവകാശ പ്രഖ്യാപന സമരം നടന്നു പരിപാടിയിൽ അഡ്വക്കേറ്റ്  റഷീദ് പടയൻ സ്വാഗതം പറഞ്ഞു  എസ് ടി യു ജില്ലാ സെക്രട്ടറി സി കുഞ്ഞബ്ദുള്ള യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി  മാനന്തവാടി മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ പി വി എസ്  മൂസ ഉത്ഘാടനം ചെയ്തു  ടി എസ് മുസ്തഫ സലാം  കുഴിനിലം, അസ്‌ലം മാനന്തവാടി  ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *