March 28, 2024

കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സനെ പുറത്താക്കണം : സി.ഡി.എസ് ഓഫീസിന് മുൻമ്പിൽ ധർണ്ണ നടത്തി നഗര സഭ സ്റ്റിയറിംങ്ങ് കമ്മറ്റി അംഗങ്ങൾ

0
കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സനെ പുറത്താക്കണം :  സി.ഡി.എസ് ഓഫീസിന് മുൻമ്പിൽ ധർണ്ണ നടത്തി  നഗര സഭ സ്റ്റിയറിംങ്ങ് കമ്മറ്റി അംഗങ്ങൾ 
മാനന്തവാടി:  മാനന്തവാടി നഗരസഭ കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സൺ  അധികാരം ദുർവിനിയോഗം ചെയ്തതിൽ വൈസ് ചെയർപേർസനെ ആ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നവശ്യപെട്ട് നഗര സഭ സ്റ്റിയറിംങ്ങ് കമ്മറ്റി അംഗങ്ങള്‍ സി.ഡി.എസ്.ഓഫീസിന് മുൻമ്പിൽ ധർണ്ണ നടത്തി. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്നവല്ലി ഒപ്പിടേണ്ട മിനുട്‌സ് തീരുമാനം സ്വയം എഴുതി ഒപ്പിടുകയും അഞ്ച് പേരെ കുറുവ ദ്വീപില്‍ നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുകയുമാണ് സി.ഡി.എസ് വൈസ് ചെയര്‍ പേഴ്‌സന്‍ ചെയ്തത്. സി.ഡി.എസ് വിലയിരുത്തല്‍ സമിതിയില്‍ 21 ഓളം അംഗങ്ങളാണ് ഉള്ളത്. എന്നാല്‍ നാലു പേരെ മാത്രം പങ്കെടുപ്പിച്ച് കുടുംബശ്രീയിലെ കൗണ്‍സിലര്‍മാരെ ഒഴിവാക്കിയാണ് യോഗം നടത്തിയത്. അദ്ധ്യക്ഷത വഹിച്ച ചെയര്‍പേഴ്‌സണ്‍ തീരുമാനം രേഖപ്പെടുത്തി തന്നെ കാണിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അത് ലംഘിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒപ്പിടേണ്ട സ്ഥലത്ത് സി.ഡി.എസ് വൈസ് ചെയര്‍മാന്‍ ഒപ്പിടുകയാണ് ചെയ്തത്. 
 കഴിഞ്ഞ ഒരു വര്‍ഷമായി സി.ഡി.എസ് ചെയര്‍മാന്‍ ലീവിലാണ്. പട്ടിക വര്‍ഗ്ഗ റിസര്‍വ്വേഷന്‍ നിലവിലുള്ള സി.ഡി.എസ്.ചെയര്‍മാനെ മാറ്റി നിര്‍ത്തി വൈസ് ചെയര്‍മാനാണ് ചുമതല. കുടുംബശ്രീ സംവി ധാനത്തിന്റെ എല്ലാ മൂല്യങ്ങളും ഒഴിവാക്കി നിരന്തരം സാമ്പത്തിക അഴി മതി ഉള്‍പ്പെടെ നടത്തി വരികയും അധികാരമില്ലാതെ സ്വയം നിയമനം നടത്തുന്ന നടപടി പ്രതിക്ഷേധാര്‍ഹമാണ് .സി.ഡി.എസ്.വൈസ് ചെയര്‍പേഴ്‌സനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കുടുംബശ്രീ ഡയറക്ടര്‍, ജില്ല കലക്ടര്‍ , കുടുംബശ്രീ ജില്ല കോഡിനേ റ്റര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സ്റ്റിയറിംങ്ങ്കമ്മറ്റി അംഗങ്ങള്‍  പറഞ്ഞു. മുനിസിപ്പല്‍ചെയര്‍മാന്‍ ഒപ്പിടേണ്ട  സ്ഥാനത്ത് ഒപ്പിടുകയും വ്യാജനിയമന രേഖ നല്‍കുകയും ചെയ്ത സി.ഡി.എസ്.വൈസ് ചെയര്‍പേഴ്‌സനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സിറ്റിയറിംങ് കമ്മിറ്റി അംഗങ്ങൾ നഗര സഭ കാര്യാലയത്തിന് സമീപത്തുള്ള സി.ഡി.എസ്.ഓഫീസ് ധർണ്ണ നടത്തി. മുൻ മാനന്തവാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സിൽവി തോമസ് ഉദ്ഘാടനം ചെയ്യ്തു. വൈസ് ചെയർപേഴ്സൺ പി.വി.എസ്.മൂസ അദ്ധ്യക്ഷത വഹിച്ചു.ചെയർപേഴ്സൺ സി.കെ.രത്ന വല്ലി മുഖ്യ പ്രഭാഷണം നടത്തി.
പി.വി. ജോർജ്ജ്, പി.എം.ബെന്നി, മാർഗരറ്റ് തോമസ്, വി.യു.ജോയി, സിന്ധു സെബാസ്ത്യൻ, ബാബു പുളിക്കൽ, റ്റിജി ജോൺസൺ, സ്മിത ടീച്ചർ, ഷീജ മോബി, ലൈല സജി, ഡെന്നിസൺ കണിയാരം, ഗിരിജ മോഹനൻ  എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *