June 4, 2026

മധ്യവയസുളള കഥാപാത്രമാണെങ്കില്‍ ആദ്യം മനസില്‍ വരിക മമ്മൂക്കയും ലാലേട്ടനും, മനസുതുറന്ന് ജീത്തു ജോസഫ്

0
IMG-20210706-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ജീത്തു ജോസഫ്. സൂപ്പര്‍താരങ്ങളെയെല്ലാം നായകന്മാരാക്കിയുളള ജീത്തു ജോസഫ് ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ദൃശ്യം 2വിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് സംവിധായകന്‍. ഒടിടി റിലീസായി എത്തിയ ചിത്രം ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ആദ്യ ഭാഗത്തോട് നീതിപുലര്‍ത്തിയ ഒരു രണ്ടാം ഭാഗം തന്നെയാണ് സംവിധായകന്‍ സമ്മാനിച്ചത്.അതേസമയം ദൃശ്യം 2വിന് പിന്നാലെ 12ത് മാന്‍ എന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ തന്നെ നായകനാവുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചു സംവിധായകന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ സംസാരിച്ചത്.മോഹന്‍ലാല്‍ ജീത്തു ജോസഫ് ടീം തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിന്‌റെ ബ്രാന്റ് കോമ്പോയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതുകൊണ്ടാണോ ഇത്തവണയും പുതിയ ചിത്രത്തില്‍ ലാലേട്ടന്‍ തന്നെ കേന്ദ്രകഥാപാത്രമാവുന്നതെന്ന് എന്നായിരുന്നു സംവിധായകനോടുളള ചോദ്യം ഇതിന് മറുപടിയായി നമ്മള്‍ ഏത് സിനിമ ചെയ്യുമ്പോഴും എല്ലാ സംവിധായകരും അതില്‍ കേന്ദ്രകഥാപാത്രമാന്‍ നോക്കുക എറ്റവും വലിയ താരത്തെ തന്നെയാണ് എന്ന് ജീത്തു ജോസഫ് പറഞ്ഞു അപ്പോള്‍ ഞങ്ങള്‍ ഈ കഥയുമായി ലാലേട്ടന്റെ അടുത്ത് പോയി. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. ചിത്രം ആശീര്‍വാദ് നിര്‍മ്മിക്കാമെന്നും പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മറ്റൊരാള്‍ ആയേനെ കേന്ദ്രകഥാപാത്രം. സിനിമ ചെയ്യാന്‍ ആലോചിക്കുമ്പോള്‍ ഒരു മിഡില്‍ എജിഡ് കഥാപാത്രമാകുമ്പോള്‍ ആദ്യം നമ്മുടെ മനസില്‍ വരുന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *