കര്‍ഷക അവാര്‍ഡ്: ജൂലൈ 9 വരെ അപേക്ഷ സമര്‍പ്പിക്കാം


Ad
കര്‍ഷക അവാര്‍ഡ്: ജൂലൈ 9 വരെ അപേക്ഷ സമര്‍പ്പിക്കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2020 വര്‍ഷത്തില്‍ കാര്‍ഷിക മേഖലയിലെ വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്ക് നല്‍കുന്ന കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 9 വരെ നീട്ടി. അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, നവ മാധ്യമം എന്നീ രംഗങ്ങളിലെ മികച്ച ഫാം ജേര്‍ണലിസ്റ്റിന് നല്‍കുന്ന കര്‍ഷക ഭാരതി അവാര്‍ഡ്, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രക്ഷേപണം ചെയ്ത മികച്ച കാര്‍ഷിക പരിപാടിയ്ക്ക് നല്‍കുന്ന ഹരിതമുദ്ര അവാര്‍ഡ് എന്നിവയ്ക്കും ജൂലൈ 9 വരെ നോമിനേഷനുകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ www.fibkerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം – 3 എന്ന വിലാസത്തിലാണ് അയക്കേണ്ടടത്. നോമിനേഷനുകളുടെ പുറത്ത് കര്‍ഷക ഭാരതി / ഹരിതമുദ്ര അവാര്‍ഡ് 2020- ഏകു വിഭാഗം എന്നത് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. ഫോണ്‍: 0495 2370368,9373471905.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *