മഞ്ഞപ്പാറ- മലയച്ചൻകൊല്ലി റോഡ് ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഐ സി ബാലകൃഷ്ണൻ എം എൽ എ


Ad
സുൽത്താൻ ബത്തേരി: അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ  മഞ്ഞപ്പാറ- നെല്ലാറച്ചാൽ- മലയച്ചൻകൊല്ലി റോഡിൻ്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. ടൂറിസം വികസനത്തിന് സാധ്യതയേറുന്ന ജില്ലയിലെ പ്രധാന റോഡുകളിലൊന്നാണിത്. പി എം ജി എസ് വൈ പദ്ധതി പ്രകാരം രാഹുൽ ഗാന്ധി എം.പിയുടെ ക്വാട്ടയിൽ പ്രൊപ്പോസൽ  സമർപ്പിച്ച റോഡിന്  കഴിഞ്ഞ ആഗസ്റ്റിൽ ഭരണാനുമതി ലഭിച്ചിരുന്നു. തുടർന്ന് ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്ന വേളയിൽ കരാറുകാരൻ എസ്റ്റിമേറ്റ് നിരക്കിൻ്റെ  15 ശതമാനം അധികം തുക ആവശ്യപ്പെട്ട് ഫയൽ സർക്കാരിലേക്ക് അയക്കുകയും തൻ്റെ ഇടപെടലിനെത്തുടർന്ന് കരാറുകാരൻ 10 ശതമാനം നിരക്കിൽ നിജപ്പെടുത്തി ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.6.4  കി.മീറ്റർ ദൂരം 5 .5 മീറ്റർ ടാറിംഗ് കൽവർട്ട്, സൈഡ് പ്രോട്ടക്ഷൻ അടക്കം
റോഡ് നിർമ്മാണത്തിനും അഞ്ച് വർഷം മെയിൻ്റനസും ഉൾപ്പെടെ 8 കോടി19 ലക്ഷമാണ് വകയിരുത്തിയത്. ടെണ്ടർ നടപടി പൂർത്തിയായ റോഡിൻ്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *