November 8, 2026

കാട്ടുപന്നി ശല്യത്തില്‍ പൊറുതിമുട്ടി മാനിവയല്‍ പ്രദേശവാസികള്‍

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടുപന്നി ശല്യത്തില്‍ പൊറുതിമുട്ടി മാനിവയല്‍ പ്രദേശവാസികള്‍
സുല്‍ത്താന്‍ ബത്തേരി: നെന്മേനി പഞ്ചായത്തിലെ മാനിവയല്‍- മണ്ഡോദ്കര പാടശേഖരത്തിലെ കര്‍ഷകര്‍ കാട്ടുപന്നി ശല്യത്താല്‍ ദുരിതത്തില്‍. സന്ധ്യമയങ്ങിയാല്‍ സമീപത്തെ എസ്റ്റേറ്റുകളില്‍ നിന്ന് കാടുമൂടി കിടക്കുന്ന തോട്ടങ്ങളില്‍ നിന്നുമാണ് കാട്ടുപന്നിക്കൂടം കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്.
നെല്‍കൃഷി ഇറക്കുന്നതിനായി ഒരുക്കിയ വയല്‍വരമ്പുകള്‍ കുത്തിമറിക്കുന്നത് കാരണം കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ സാധിക്കുന്നില്ല. വയല്‍ വരമ്പുകള്‍ കാട്ടുപന്നികള്‍ നശിപ്പിക്കുന്നതിനാല്‍ വെള്ളം കെട്ടിനിര്‍ത്താന്‍ സാധിക്കുന്നില്ല. ഇതിനുപുറമെ സാമ്പത്തിക നഷ്ടവുമാണ് വരുത്തുന്നത്. കാട്ടുപന്നികളെ പ്രതിരോധിച്ച് കൃഷിയിറിക്കിയാലും വിളവെടുക്കാറാകുമ്പോള്‍ കൃഷി നശിപ്പിക്കുന്നത് ഈ പാടശേഖരങ്ങളില്‍ പതിവ് സംഭവങ്ങളാണ്. കര്‍ഷകര്‍ക്ക് നേരെയും ഇവിടെ കാട്ടുപന്നി ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാട്ടുപന്നിശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *