June 4, 2026

സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റും തുടര്‍ നടപടികളും നിയമപ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവന.

0
Screenshot_20210707-093150_Dailyhunt.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദില്ലി: സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റും തുടര്‍ നടപടികളും നിയമപ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവന. സ്റ്റാന്‍ സ്വാമി ചെയ്ത കുറ്റം ഗുരുതര സ്വഭാവമുള്ളതാണെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. ജാമ്യാപേക്ഷ കോടതി തള്ളിയത് തന്നെ ഇതിന് തെളിവാണെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. അന്താരാഷ്ട്ര തലത്തില്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെത്തുടര്‍ന്ന് കസ്റ്റഡിയിലിരിക്കെയുണ്ടായ മരണത്തില്‍ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് പ്രസ്താവന.

സ്വാമിയുടെ മരണത്തില്‍ യുഎന്‍ മനുഷ്യാവകാശ ഘടകമടക്കം (UN Human Rights )നടുക്കം രേഖപ്പെടുത്തിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *