ഓവുചാൽ നിർമ്മാണം ഇഴയുന്നു ;ദുരിതത്തിലായി വ്യാപാരികൾ


Ad
ഓവുചാൽ നിർമ്മാണം ഇഴയുന്നു ;ദുരിതത്തിലായി വ്യാപാരികൾ 
കാവുംമന്ദം: കൽപ്പറ്റ പടിഞ്ഞാറത്തറ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി  ടൗണിൽ നിലവിലുണ്ടായിരുന്ന ഓവ്ചാലും നടപ്പാതയും പൊളിച്ച് മാറ്റി മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണപ്രവർത്തി പൂർത്തികരിക്കാത്തത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരു പോലെ പ്രയാസം സൃഷ്ടിക്കുന്നു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് നിർമ്മാണം പൂർത്തി കരിക്കുന്നതിന് വേണ്ടി നിരവധി തവണ പറഞ്ഞിട്ടും അധികൃതർ ഗൗരവമായി എടുക്കുന്നില്ല. നിർമ്മാണം ഇഴയുന്നത് കാൽ നടയാത്രക്കാർക്കും കച്ചവടക്കാർക്കും ഒരുപോലെ ബുദ്ധിയുണ്ടാകുന്നു. വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് വരുന്നതിന് സാധിക്കുന്നില്ല. ഓവുചാലിൽ വീണ് അപകടം സംഭവിക്കുന്നതും പതിവാണ്. ഓവുചാലിന്റെയും നടപ്പാതയുടെയും നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോജിൻ ടി ജോയി അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു, അബ്ദുള്ള കുത്തിനി, അഷ്റഫ് പാറക്കണ്ടി, മാഴ്സ് റ്റി.ജെ, എം എം മൊയ്തുട്ടി, മുജീബ് പാറക്കണ്ടി, ജിജേഷ് കെ ടി, റെജിലാസ് കെ എ , ജെയ്സൺ റ്റി ഡി, വിൻസി ബിജു, ബിന്ദു സുരേഷ് പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *