June 4, 2026

ഇന്ധനവില ഇന്നും കൂട്ടി, ‘സെഞ്ച്വറിയടിക്കാന്‍’ കുതിച്ച്‌ ഡീസലും, ഇരുട്ടടി തന്നെ

0
n29570021676b58f1676e1a85880f0746f76c451033c42ae9d2b6a8045079f3f4237908aeb-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി: എണ്ണക്കമ്ബനികള്‍ വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോളിന്‍റെ വില 102 രൂപ 19 പൈസയായി. ഡീസലിന് 96.1 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 100.42 രൂപയായി. ഡീസലിന് 96.11 രൂപയായി. കോഴിക്കോട്ട് പെട്രോള്‍ വില 100.68 രൂപയായി. ഡീസല്‍ വില 94.71 രൂപയുമായി.

വരും ദിവസങ്ങളിലും ഇന്ധനവില കൂട്ടിയേക്കുമെന്നാണ് സൂചന. പാചകവാതക വിലയും കൂട്ടിയേക്കും. മഹാമാരിക്കാലത്ത് ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണ് എണ്ണക്കമ്ബനികള്‍.
മെയ് നാല് മുതല്‍ ഇന്ധനവില കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അതിന് മുമ്ബ് 18 ദിവസം എണ്ണക്കമ്ബനികള്‍ ഇന്ധനവില കൂട്ടിയിട്ടില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *