April 27, 2024

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു.

0
N296376838fa112f0ce99a526f67ed4e338e08ced95622dcb2c857d2f63639e7a4b1c2b073.jpg
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. വാക്സിന്‍ വിതരണം ആരംഭിച്ച്‌ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് ആലോചന. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ വ്യക്തത വരുത്തണമെന്ന് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കികൊണ്ടാണ് രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിച്ചത്. ആറ് മാസം പിന്നിട്ട സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കുന്നതിലുള്ള ചര്‍ച്ചകളിലാണ് കേന്ദ്രസര്‍ക്കാര്‍. വാക്സിനെടുക്കുന്നതിലൂടെ എത്രനാള്‍ വരെ രോഗപ്രതിരോധ ശക്തി ലഭിക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധസമിതിയുടെ അഭിപ്രായം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *