ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കണം; പത്രപ്രവർത്തക അസോസിയേഷൻ


Ad
ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കണം; പത്രപ്രവർത്തക അസോസിയേഷൻ

മാനന്തവാടി: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ വാർത്താ – മാധ്യമ മേഖലയിലെ അംഗീകൃത സംഘടനകളുടേയോ, പ്രസ്ക്ലബ്ബുകളുടെയോ അംഗീകാരമില്ലാതെ കൂണുപോലെയാണ് ഓരോ ദിവസവും ഓൺലൈൻ മാധ്യമങ്ങൾ മുളച്ചു പൊങ്ങുന്നത്. സാമ്പത്തികം മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഇത്തരക്കാർ
വ്യാജ ഐഡി കാർഡുകളും വാഹനങ്ങളിൽ സ്റ്റിക്കറും പതിച്ച് മാധ്യമ പ്രവർത്തകർ എന്ന വ്യാജേന പൊതുനിരത്തിൽ വിലസുകയാണ്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം, പ്രാദേശിക പത്രപ്രവർത്തകർക്കായി പ്രത്യേക ക്ഷേമനിധി ബോർഡ് സർക്കാർ രൂപീകരിക്കണം, മിനിമം വേതനം അനുവദിക്കണമെന്നും ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
അംഗങ്ങൾക്ക് ഐ.ഡി.കാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് അരുൺ വിൻസെന്റ് അധ്യക്ഷത വഹിച്ചു. ജസ്റ്റിൻ ചെഞ്ചട്ടയിൽ, രവീന്ദ്രൻ കാവുഞ്ചോല, റസാഖ് സി. പച്ചിലക്കാട്, ഷരീഫ് മീനങ്ങാടി, കെ.വി.സാദിഖ് പനമരം, എ.ജെ ചാക്കോ എന്നിവർ സംസാരിച്ചു.
 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *