May 14, 2026

‘ട്രൈബൽ പ്ലസ്’ ; മാസങ്ങളായി വേദനം മുടങ്ങി എസ് ടി തൊഴിലാളികൾ

0
By ന്യൂസ് വയനാട് ബ്യൂറോ
'ട്രൈബൽ പ്ലസ്' ; മാസങ്ങളായി വേദനം മുടങ്ങി എസ് ടി തൊഴിലാളികൾ 
 എടവക :എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് ലഭിക്കാനുള്ള തൊഴിലുറപ്പ് കൂലി ഇനത്തിലെ കുടിശ്ശിക  തുക ഉടൻ വിതരണം ചെയ്യണമെന്ന് ഐഎൻടിയുസി എടവക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാർച്ച് മുതൽ സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ തൊഴിലാളികൾക്ക് വേതനം മുടങ്ങിയിരിക്കുകയാണ് ട്രൈബൽ പ്ലസ് എന്ന പേരിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 50 അധിക തൊഴിൽ ദിന പരിപാടിയിൽ തൊഴിലെടുത്ത എസ് ടി തൊഴിലാളികൾക്കാണ് മാസങ്ങളായി വേതനം മുടങ്ങിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിമൂലം പട്ടിണിയിലായ തൊഴിലാളികൾക്ക് അടിയന്തരമായി വേതനം ലഭ്യമാക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികൾ നടത്തുമെന്നും യോഗം മുന്നറിയിപ്പു നൽകി. യോഗത്തിൽ വിനോദ് തോട്ടത്തിൽ അധ്യക്ഷതവഹിച്ചു ഗിരിജാ സുധാകരൻ ജോഷി വാണാകുടി അജി പാണ്ടിക്കടവ് അനൂപ് ,ജെൽസൻ , ദിലീപ്, തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *