May 14, 2026

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു

0
n296612546c7efedcc5b36cc93d07bbe8f2225ee31bbcdee8d827ad918e28903ee1dffa332.jpg
By ന്യൂസ് വയനാട് ബ്യൂറോ
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 817 പേരാണ് ഈ സമയത്തിനുള്ളില്‍ കൊവിഡ് മൂലം മരിച്ചത്. ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്.

കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ചൊവ്വാഴ്ച 35000 ത്തിന് താഴെയെത്തിയിരുന്നു. ഇത് ഇന്നലെ വീണ്ടും 40,000ന് മുകളിലെത്തി. 43,733 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നാണ് ഇന്നലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചത്. ഇന്ന് ഇത് 45,000ന് മുകളിലെത്തി. അതേസമയം, മരണനിരക്ക് ഇന്നലത്തേതിലും കുറവാണ്. ഇന്നലെ 930 കൊവിഡ് മരണം എന്നാണ് ആരോ​ഗ്യമന്ത്രാലയം അറിയിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *