July 15, 2026

കെ.എസ്.ആര്‍.ടി.സി ബംഗളുരു സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍

0
n2966901468fbea3aa1623a623d6444e315ff702e40c7d9c64b24389bea1632281019ac669.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ബംഗളുരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ ഞായറാഴ്ച വൈകുന്നേരവും കണ്ണൂര്‍, കോഴിക്കോട് നിന്നുള്ള സര്‍വീസുകള്‍ തിങ്കളാഴ്ചയും ആരംഭിക്കും.
യാത്ര ചെയ്യേണ്ടവര്‍ കര്‍ണാടക സര്‍ക്കാറിന്റെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള 72 മണിക്കൂര്‍ മുമ്ബുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ യാത്രയില്‍ കരുതണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *