എയിഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ ഉടന്‍ അംഗീകരിക്കുക: കെ പി എസ് ടി എ


Ad
എയിഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍  ഉടന്‍ അംഗീകരിക്കുക: കെ പി എസ് ടി എ


കല്‍പ്പറ്റ; 2016 മുതല്‍ സര്‍വീസില്‍ പ്രവേശിച്ച എയിഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുക ,പി എസ് സി നിയമ ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ നിയമന നടപടികള്‍ വേഗത്തിലാക്കുക , സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ ഉടന്‍ പ്രധാനാധ്യാപകരെ നിയമിക്കുക ,  പ്രീ – പ്രൈമറി മേഖലയില്‍ സേവനവേതന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുക ,എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യങ്ങള്‍ ലഭ്യമാക്കുക ,ഗ്രേസ് മാര്‍ക്ക് പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കെ പി എസ് ടി എ നടത്തിയ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ധര്‍ണ്ണ സംസ്ഥാന കൗണ്‍സില്‍ അംഗം അബ്രഹാം ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എം പി സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു .എം വി ബിനു ,കെ കെ രാമചന്ദ്രന്‍ ,പി എസ് ഗിരീഷ് കുമാര്‍ ,ജിജോ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *