കടുവ ഭീതിയില്‍ ആനപ്പാറ


Ad
തൃശ്ശിലേരി: ജനവാസകേന്ദ്രത്തില്‍ പട്ടാപ്പകല്‍ കടുവ വളര്‍ത്തുനായെ ആക്രമിച്ച്‌ പരിക്കേല്‍പിച്ചു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശ്ശിലേരി ആനപ്പാറ കാനഞ്ചേരികുന്ന് ടി.എം. മാത്യുവി​ന്‍െറ വളര്‍ത്തുനായെയാണ് കടുവ ആക്രമിച്ച്‌ പരിക്കേല്‍പിച്ചത്.കഴിഞ്ഞ ദിവസം വൈകീട്ട്​ അഞ്ച് മണിക്ക് വീടിന് തൊട്ടുള്ള തൊഴുത്തില്‍ വെച്ചാണ് സംഭവം. മൂന്ന്​ വയസ്സുള്ള ജൂലി എന്ന നായുടെ മുഖത്താണ് കടുവയുടെ ആക്രമത്തില്‍ പരിക്കേറ്റത്.നായുടെ ശബ്​ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിനോക്കിയപ്പോഴാണ് കടുവ നായെ ആക്രമിക്കുന്നത് കണ്ടത്. ഉടനടി വീട്ടിലേക്കുതന്നെ തിരിച്ചുകയറി ഇവര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് കടുവയില്‍നിന്ന്​ വളര്‍ത്തുനായ്​ രക്ഷപ്പെട്ടത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *