June 13, 2026

കോപ്പ അമേരിക്ക ഫൈനലിന് മുന്നോടിയായി ബ്രസീലും അര്‍ജന്‍റീനയും പരിശീലനം തുടങ്ങി

0
n29690807031ede905129f18746e06c3002678799423f6a38b2718c30e379022bd8dcd225a.jpg
By ന്യൂസ് വയനാട് ബ്യൂറോ
റിയോ: കോപ്പ അമേരിക്ക ഫൈനലിന് മുന്നോടിയായി ബ്രസീലും അര്‍ജന്‍റീനയും പരിശീലനം തുടങ്ങി. ഞായറാഴ്‌ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം അഞ്ചരയ്‌ക്കാണ് ഫൈനല്‍ തുടങ്ങുക.

കിരീടം നിലനിര്‍ത്താന്‍ നെയ‌്‌മറുടെ ബ്രസീല്‍ ഇറങ്ങുമ്ബോള്‍ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് ലിയോണല്‍ മെസി നയിക്കുന്ന അര്‍ജന്‍റീനയുടെ ലക്ഷ്യം. മാരക്കാനയിലെ കിരീടപ്പോരാട്ടത്തിന് ഇരു ടീമും അവസാനവട്ട ഒരുക്കങ്ങള്‍ തുടങ്ങി. പരിക്കില്‍ നിന്ന് മുക്തനാവുന്ന ബ്രസീലിയന്‍ വിംഗ് ബാക്ക് അലക്സ് സാന്ദ്രോ ടീമില്‍ തിരിച്ചെത്തി. എന്നാല്‍ ഫൈനലില്‍ കളിക്കുമോയെന്ന് ഉറപ്പില്ല. കോച്ച്‌ ടിറ്റെ സെറ്റ് പീസ്, പെനാല്‍റ്റി കിക്ക് പരിശീലനത്തിനാണ് കൂടുതല്‍ പ്രധാന്യം നല്‍കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *