അതിജീവനത്തിൻ്റെ വഴിയിൽ താങ്ങായി റെഡ് ക്രോസും


Ad
അതിജീവനത്തിൻ്റെ വഴിയിൽ താങ്ങായി റെഡ് ക്രോസും; വെൻ്റിലേറ്ററുകളും ഓക്സിജൻ കോൺസൻ്ററേറ്ററുകളും ജില്ലക്ക് കെെമാറി

കൽപ്പറ്റ : കോവിഡ് 19 ൻ്റെ പ്രഹരത്തിൽ നിന്നും മനുഷ്യ ജീവനുകളെ രക്ഷിക്കുന്നതിനായി വെൻ്റിലേറ്ററുകളും ഓക്സിജൻ കോൺസൻ്ററേറ്ററുകളും, മാസ്കുകളും, ഗൗണുകളുമടങ്ങുന്ന സുരക്ഷാ കവചം വയനാടിന് നൽകി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകം മാതൃകയായി.

 ലക്ഷങ്ങൾ വിലമതിക്കുന്ന വെൻ്റിലേറ്ററുകളും ഓക്സിജൻ കോൺസൻ്ററേറ്ററുകളുമാണ് ഇന്ത്യൻറെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലക്കായി മാറ്റി വച്ചിരിക്കുന്നത്. സിംഗപ്പൂർ റെഡ് ക്രോസിൻ്റെ സഹായത്തോടെ ലഭിച്ച ഓക്സിജൻ കോൺസൻ്ററേറ്ററുകളും വെൻ്റിലേറ്ററുകളും കേരളത്തിലെ എല്ലാ ജില്ലകൾക്കും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നൽകുന്നുണ്ട് അതിൽ ഏറ്റവും കൂടുതൽ ലഭിക്കുന്നത് വയനാടിനാണ്. ഇരുപതോളം ഓക്സിജൻ കോൺസൻ്ററേറ്ററുകളും മൂന്നോളം വെൻ്റിലേറ്ററുകളുമാണ് വയനാടിനായി നീക്കിവച്ചിരിക്കുന്നത് .
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ നാഷണൽ ഓഫീസിൽ നിന്നും ലഭിച്ച മാസ്കുകളും ഗൗണുകളും മറ്റു വസ്തുക്കളും റെഡ് ക്രോസ് പ്രവർത്തകർ വിവിധ സർക്കാർ ആശുപത്രികളിലും കോവിഡ് സെൻ്ററുകളിലും ആദിവാസി ഊരുകളിലും എത്തിച്ചിട്ടുണ്ട്.
   കൽപ്പറ്റ കലക്ടറേറ്റിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നടന്ന ചടങ്ങിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരളാ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജി.പത്മകുമാർ വെൻ്റിലേറ്ററുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുകയ്ക്കു നൽകി ഉത്ഘാടനം ചെയ്തു. കല്പറ്റ നഗരസഭാ ചെയർമാൻ മുജീബ് കേയം തൊടി ഓക്സിജൻ കോൺസൻ്ററേറ്ററുകളുടെ ഉത്ഘാടനവും നിർവ്വഹിച്ചു.
റെഡ് ക്രോസ് ജില്ലാ അഡ്മിനിസ്ട്രേറ്റർ ഉണ്ണികൃഷ്ണൻ എസ്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈത്തിരി താലൂക്ക് ഇൻ-ചാർജ് എ.പി ശിവദാസ്, സ്വാഗതവും കെ.ആർ അനിൽ കുമാർ നന്ദിയും പറഞ്ഞു. ബത്തേരി താലൂക്ക് ഇൻചാർജ്ജ് സുനിൽ ബാബു, കെ.ജെ.സതീശൻ, സ്റ്റീഫൻ ജേക്കബ്, അനിൽകുമാർ മാനന്തവാടി, ഷാജി പോൾ, സക്കീർ ഹുസൈൻ.ഇ.കെ അബ്ദുൾ സമദ്.എം.പി, ഡോ: സോണി മുതലായവർ ആശംസകൾ അർപ്പിച്ചു.'
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *