കലവറ ന്യായവില സ്റ്റോറുകൾ പുന:രാരംഭിക്കണം; എഐടിയുസി


Ad
കലവറ ന്യായവില സ്റ്റോറുകൾ പുന:രാരംഭിക്കണം; എഐടിയുസി

കല്‍പ്പറ്റ: കെട്ടിട നിർമ്മാണ സാമഗ്രി കളുടെ അനിയന്ത്രിത വിലക്കയറ്റം തടയാൻ സർക്കാർ ഉടമസ്ഥതയിൽ കലവറ ന്യായവില സ്റ്റോറുകൾ, പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി ജില്ലയില്‍ ധർണകള്‍ നടത്തി. ചുണ്ടക്കരയില്‍ ജില്ലാ സെക്രട്ടറി സി എസ് സ്റ്റാൻലിൻ ഉദ്ഘാടനം ചെയ്തു. ജെയ്സൺ ലൂയിസ് ആധ്യക്ഷത വഹിച്ചു. സി എസ് സെബാസ്റ്റ്യൻ, ജോണി മുകളേൽ, അരുൺ ജോസ് , ലൂർദ്ദ് മരിയ പി എം, ആകർഷ് സി എം ,സി എസ് ആതിര എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ, നിർമ്മാണ യൂണിയൻ ജില്ലാ സെക്രട്ടറി എ എ സുധാകരൻ, (പൂതാടി), വൈസ് പ്രസിഡണ്ട് കെ ആര്‍ സുരേഷ്ബാബു (അപ്പാട്), പി സാന്റോച്ചൻ (സീതാമൗണ്ട് ), ബാബു (മണിവയൽ), ഷീലാ ഗംഗാധരൻ (ഒണ്ടയങ്ങാടി), കെ വി ജോസഫ് (തലപ്പുഴ), പി എം സതീ രാജൻ (മക്കിയാട്), കം എന്‍ അനീസ് മുഹമ്മദ് (ബത്തേരി), ജെ ദേവയാനി (വാഴവറ്റ) ഉദ്ഘാടനം ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *