സോളിഡാരിറ്റി ക്യാമ്പയിനിനു തുടക്കമായി


Ad
സോളിഡാരിറ്റി ക്യാമ്പയിനിനു തുടക്കമായി 

കൽപ്പറ്റ: 'യൗവനം നാഥനിലേക്ക് വളരട്ടെ' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വയനാട് ജില്ല ജൂലൈ 5 മുതൽ 31 വരെ നടത്തുന്ന ക്യാമ്പയിനിന്‌ തുടക്കമായി. ക്യാമ്പയിനിന്റെ ഭാഗമായി നടത്തപ്പെട്ട ജില്ലാ കൺവെഷനിൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.പി.യൂനുസ് പ്രഖ്യാപനം നിർവഹിച്ച പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ബിൻഷാദ് പിണങ്ങോട് അധ്യക്ഷത വഹിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിൻ, ഇഹ്തിസാബ് സംഗമങ്ങൾ, ഗൃഹ സന്ദർശനം, യൂത്ത് മീറ്റുകൾ, ഏരിയ-യൂണിറ്റ് പ്രഖ്യാപനങ്ങൾ, പാർട്ടി ക്ലാസുകൾ, മെമ്പേഴ്‌സ് മീറ്റുകൾ, മഹല്ല് സന്ദർശങ്ങൾ തുടങ്ങിയ പരിപാടികളാണ് ഈ കാലയളവിൽ നടക്കുകയെന്ന് ക്യാമ്പയിൻ ജനറൽ കൺവീനർ ഹുസൈൻ തരുവണ അറിയിച്ചു. സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി വി.വി.ഷമീർ നിഷാദ് സ്വാഗതവും ക്യാമ്പയിൻ അസിസ്റ്റന്റ് കൺവീനർ നിസാം മേപ്പാടി നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *