സ്മാർട്ട് ഫോൺ ബാങ്ക് ; മാതൃകയായി അധ്യാപകർ


Ad
സ്മാർട്ട് ഫോൺ ബാങ്ക് ; മാതൃകയായി അധ്യാപകർ 

കാക്കവയൽ : സമ്പൂർണ്ണ ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുന്നതിനായി കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സ്മാർട്ട് ഫോൺ ബാങ്ക് ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ സ്മാർട്ട് ഫോൺ ബാങ്ക് ഉദ്ഘാടനം ചെയ്തു.
 40 ഫോണുകളാണ് ഇപ്പോൾ ഈ സ്മാർട്ട്ഫോൺ ബാങ്കിൽ ഉള്ളത്. സ്കൂളിലെ അധ്യാപകർ തന്നെയാണ് ഇതിനായുള്ള ഫണ്ട് കണ്ടെത്തിയത്. 2.8 ലക്ഷം രൂപ ഇതിനായി അധ്യാപകർ സംഭാവന ചെയ്തു.
 പിടിഎ പ്രസിഡന്റ് എൻ.റിയാസ് അധ്യക്ഷതവഹിച്ചു. ബിന്ദു മോഹൻ, പ്രിൻസിപ്പാൾ പി പ്രസന്ന,കെ കെ അജയൻ, അധ്യാപിക റുബീന എന്നിവർ പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *