May 15, 2026

ഐഎൻടിയുസി ധർണ്ണ നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
ഐഎൻടിയുസി ധർണ്ണ നടത്തി

മേപ്പാടി: തോട്ടം തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൈകിപ്പിക്കുന്നത് ആരോപിച്ച് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ എസ്റ്റേറ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. തോട്ടം മേഖലയിൽ നേരത്തെയുണ്ടായിരുന്ന പ്രതിസന്ധി മറയാക്കി തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പിടിച്ചു വെച്ചതാണ് ധാരണയ്ക്ക് കാരണമായത്. ധർണ്ണ എംഎൽഎ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി ഒ.ഭാസ്കരൻ, ടി എം മുഹമ്മദ്,ആർ.ഉണ്ണികൃഷ്ണൻ, ജോയി വഞ്ചിന്താനം, മനോജ് കടച്ചിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *