May 15, 2026

അതിജീവന മഹാദാനം; രക്തദാന പദ്ധതി ആരംഭിച്ചു

0
IMG-20210710-WA0045.jpg
By ന്യൂസ് വയനാട് ബ്യൂറോ
അതിജീവന മഹാദാനം: രക്തദാന പദ്ധതി ആരംഭിച്ചു 

നെന്മേനി ഗ്രാമപഞ്ചായത്തിൽ 2000 പേരുടെ രക്തദാന പദ്ധതിക്ക് തുടക്കമിട്ടു. അതിജീവന മഹാദാനം എന്ന് പേരിട്ട പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പദ്ധതി ഉത്ഘാടനം ചെയ്തു.കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ 14 ദിവസത്തിനു ശേഷവും കോവിഡ് ബാധിതര്‍ 28 ദിവസത്തിനു ശേഷവുമേ രക്തം ദാനം ചെയ്യാവൂ എന്നതിനാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പോലും പലപ്പോഴും രക്തം ദാനം ചെയ്യാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ബ്ലഡ് ബാങ്കുകളില്‍ രക്തത്തിന് പ്രയാസം നേരിട്ടേക്കാം എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഭരണസമിതിയുടെ നേതൃത്വത്തില്‍ മെഗാ രക്തദാനം ആരംഭിച്ചത് .ത്രിതല പഞ്ചായത്ത് പ്രതിനിധികളും ഗ്രാമ പഞ്ചായത്ത് ജീവനക്കാരുമടക്കമുള്ളവര്‍ ആദ്യ ദിനത്തില്‍ രക്തദാനം നടത്തി. യുവജന സംഘടനകളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തിലും വാര്‍ഡടിസ്ഥാനത്തിലും വരും ദിവസങ്ങളില്‍ രക്ത ദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ബ്ലഡ് ബാങ്കില്‍ നേരിട്ടെത്തി രക്തം നല്‍കാന്‍ തയ്യാറുള്ളവരുടെ ലിസ്റ്റും തയ്യാറാക്കും. പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, ജില്ലാ പഞ്ചായത്തംഗം അമല്‍ജോയി,കെ വി ശശി, ജയ മുരളി, സുജാത ഹരിദാസ്,വി ടി ബേബി, ഷമീര്‍ മാളിക,ദീപ ബാബു, സൈസൂനത്ത് നാസര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *