April 20, 2024

മൂന്നാം തരംഗത്തെ ചെറുക്കാൻ ഒരുങ്ങി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്

0
Img 20210710 Wa0049.jpg
മൂന്നാം തരംഗത്തെ ചെറുക്കാൻ ഒരുങ്ങി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 

പുൽപള്ളി : കോവിഡ് മൂന്നാം തരംഗം നേരിടാൻ ഒരുങ്ങി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്. അതിനായുള്ള സമിതി രൂപീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാര്‍ പറഞ്ഞു . പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള ക്രമീകരണം നടത്തുകയും, തൊഴിലുറപ്പു, മറ്റു തൊഴില്‍ മേഖലകളിലെ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധന നടത്തുകയും ചെയ്യും. പഞ്ചായത്തംഗങ്ങളായ സിന്ധു സാബു, ജോമറ്റ്, അനില്‍.സി കുമാര്‍, പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, പോലീസ് ,ആരോഗ്യ വകുപ്പ്, സന്നദ്ധ പ്രവര്‍ത്തകരുമടങ്ങിയ സമിതി പഞ്ചായത്തിനെ സീറോ കോവിഡ് പഞ്ചായത്താക്കി മാറ്റാനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പഞ്ചായത്തിലെ 9 ഓളം കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ഒരുക്കുകയും പഞ്ചായത്തിനെ പൂര്‍ണ്ണമായി കോവിഡ് രഹിത ഗ്രാമമാക്കുകയുമാണ് ലക്ഷ്യം. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പ് ,പോലിസ് ,സന്നദ്ധ പ്രവര്‍ത്തകര്‍ ഇവരുടെയെല്ലാം പ്രവര്‍ത്തന ഫലമായി ജില്ലയില്‍ ടി പി ആര്‍ നിരക്ക് ഏറ്റവും 'കുറച്ചു കൊണ്ട് വരുന്നതിനും കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണവും ആവശ്യപ്പെടും.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലിപ് കുമാര്‍, സെക്രട്ടറി വി.ഡി തോമസ്, അംഗങ്ങളായ എം.ടി.കരുണാകരന്‍, ജോ മറ്റ്, തങ്കച്ചന്‍ മാസ്റ്റര്‍, വീയുസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news