May 15, 2026

പഠന സൗകര്യമൊരുക്കി ഗവൺമെൻ്റ് സെർവൻ്റ്സ് വെൽഫയർ സൊസൈറ്റി

0
IMG-20210710-WA0059.jpg
By ന്യൂസ് വയനാട് ബ്യൂറോ
പഠന സൗകര്യമൊരുക്കി ഗവൺമെൻ്റ് സെർവൻ്റ്സ് വെൽഫയർ സൊസൈറ്റി

സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ വനഗ്രാമമായ പിലാക്കാവിലെ ഒരു കുടുംബത്തിന് പഠന സൗകര്യമൊരുക്കി വയനാട് ജില്ലാ ഗവൺമെൻ്റ് സെർവൻ്റ്സ് വെൽഫയർ സഹകരണ സംഘം. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സംഘം നടത്തി വരുന്ന സാമൂഹിക ഇടപെടലുകളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പഠന സൗകര്യം നൽകുന്നതിനായി ടെലിവിഷൻ വിതരണം ചെയ്തത്.
സഹകരണ സംഘം പ്രസിഡണ്ട് മോബിഷ് പി തോമസ് നൂൽപ്പുഴ പഞ്ചായത്ത് മെമ്പർ അനീഷിന് ടെലിവിഷൻ കൈമാറി. ജില്ലാ പഞ്ചായത്തംഗം അമൽ ജോയി, സംഘം സെക്രട്ടറി കെ.ഇ ഷീജമോൾ, ഡയറക്ടർ കെ.ടി ഷാജി, സതീഷ് കുമാർ, മണി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *