June 3, 2026

കണ്ടെയ്നർ ലോറി പാൽച്ചുരത്തിൽ അപകടത്തിൽപ്പെട്ട സംഭവം: ലോറി ഡ്രൈവർ കസ്റ്റഡിയിൽ

0
IMG-20210708-WA0051-560x996.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണ്ടെയ്നർ ലോറി പാൽച്ചുരത്തിൽ അപകടത്തിൽപ്പെട്ട സംഭവം: ലോറി ഡ്രൈവർ കസ്റ്റഡിയിൽ
റൂട്ട് തെറ്റിച്ച് മദ്യം കൊണ്ടുവന്നതിനാണ് കസ്റ്റഡിയിലെടുത്തത്

പേര്യ: മദ്യവുമായെത്തിയ കണ്ടെയ്നർ ലോറി പാൽച്ചുരത്തിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ലോറി ഡ്രൈവറെ പേരാവൂർ എക്സൈസ് അധികൃതർ കസ്റ്റഡിയിലെടുത്തു. ബെംഗളൂരു സ്വദേശി കിരൺ കുമാറിനെ (26) ആണ് കസ്റ്റഡിയിലെടുത്തത്. റൂട്ട് തെറ്റിച്ച് മദ്യം കൊണ്ടുവന്നതിനാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഹൈദരബാദ് വിമാനത്താവളത്തിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് മദ്യവുമായി വന്ന ലോറിക്ക് കൂട്ടുപ്പുഴ ചെക് പോസ്റ്റ് വഴിയാണ് റൂട്ട് അനുവദിച്ചിരുന്നത്. എന്നാൽ ബാവലി ചെക്പോസ്റ്റ് വഴി വന്ന കൺടെയ്നർ ലോറി പാൽച്ചുരം വഴി പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച

ഉച്ചയ്ക്ക് 12 മണിയോടെ പാൽച്ചുരത്തിലെ ആശ്രമം വളവിലായിരുന്നു സംഭവം.
ലോറിയുടെ പകുതിയിലേറെ ഭാഗം റോഡരികിലെ കാട്ടിലേക്ക് തെന്നിമാറി മൺതിട്ടയിൽ ഇടിച്ചു നിന്നു. ഇതിന് താഴെ വലിയ കൊക്കയാണ്. വാഹനത്തിന്റെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *