April 25, 2024

യാത്ര മദ്ധ്യേ യുവാവ് കുഴഞ്ഞു വീണു മരിച്ചു

0
യാത്ര  മദ്ധ്യേ  യുവാവ് കുഴഞ്ഞു വീണു മരിച്ചു
വൈത്തിരി: നാട്ടിലേക്കുള്ള യാത്രക്കിടെ കോടഞ്ചേരി ചെമ്പുകടവ് സ്വദേശിയായ  അരുൺ ലക്കിടിയിൽ വെച്ച്  കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു  . കോടഞ്ചേരി   മാതളിക്കുണ്ട് ബേബിയുടെ മകൻ അരുൺ (28) ആണ് ശനിയാഴ്ച നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ലക്കിടിയിൽ വെച്ച്  കുഴഞ്ഞു വീണത്. വൈത്തിരി  ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു . ഇതേ ദിവസം രാവിലെ വൈത്തിരി അങ്ങാടിയിൽവെച്ചു അരുൺ കാമുകിയുടെ ഭർത്താവുമായി വാക്ക് തർക്കം ഉണ്ടായിരുന്നതായും നാട്ടുകാർ ഇടപെട്ടു ഇരുവരെയും പിരിച്ചയക്കുകയായിരുന്നെന്നും  
 വൈത്തിരി എസ്  ഐ രാംകുമാർ   പറഞ്ഞു.   സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും മരണം   തികച്ചും ഹൃദയാഘാതം മൂലം ഉണ്ടായതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി  എസ് ഐ  ന്യൂസ്‌ വയനാടിനോട് പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *